കാലടി: കാലടി മേഖലയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു. അയ്യംമ്പുഴ പഞ്ചായത്തില്‍ കഴിഞ്ഞയാഴ്ച കുഴഞ്ഞ വീണ് മരിച്ച വയോധികന് കൊറോണ സ്ഥിരീകരിച്ചിരുന്നു. മലയാറ്റൂര്‍ പാറമട സ്ഫോടനത്തില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാലടി പോലീസ് സ്റ്റേഷനിലെ സിഐയും എസ്ഐയും അടക്കം പത്തോളം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുതല്‍ നീരീക്ഷണത്തില്‍ പോയി.
കാലടി പഞ്ചായത്തില്‍ വട്ടപ്പറമ്പ്, യോര്ദ്ധാനപുരം, മാണിക്കമംഗലം, മേക്കാലടി, ആശ്രമം റോഡ് എന്നി പ്രദേശങ്ങളിലും വ്യാപന തോത് കൂടിയിട്ടുണ്ട്. കാഞ്ഞൂര്‍ പഞ്ചായത്തിലും സ്ഥിതിഗതികള്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. ശ്രീമൂലനഗരം പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം ഒരു വയോധികന് കൊറോണ ബാധിച്ച് മരിച്ചു.
എറണാകുളം ജില്ലയില്‍ 144 പ്രഖ്യാപിച്ച പഞ്ചാത്തുകളില് ശ്രീമൂലനഗരം പഞ്ചായത്തും, കാലടിയും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ജനങ്ങള്‍ കാലടി ടൗണിലും സമീപ പ്രദേശങ്ങളിലും പല കടകളുടെ മുമ്പിലും കൂട്ടുംകൂടി നില്‍ക്കുകയാണ്. മാംസവില്‍പ്പന കടകളിലും പലചരക്ക് കടകളിലും ക്രമാതീതമായി തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസും കാലടി സ്റ്റേഷനില്‍ ഇപ്പോള്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: