തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്.എല്‍.വി.രാമകൃഷ്ണന് അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യശ്രമം നടത്തി. കലാഭവന്‍ മണി നിര്‍മ്മിച്ച കുന്നിശേരി രാമന് സ്മാരക കലാഗൃഹത്തില്‍ രാത്രി 7.30നാണ് ാമകൃഷ്ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദേഹത്തെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
ചാലക്കുടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അദേഹത്തെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓണ്‍ലൈന്‍ മോഹിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്നാരോപിച്ച് രാമകൃഷ്ണന് കഴിഞ്ഞ ദിവസം അക്കാദമിക്കു മുന്പില് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: