ന്യൂസിലന്‍ഡ്: ലഹരിക്കായി കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലാണ് ജസീന്ത ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ കഞ്ചാവ് ഉപയോഗിച്ചുരുന്നതെന്നും സംവാദത്തില്‍ പറഞ്ഞു. ദ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ന്യൂസിലാന്‍ഡ് തെരഞ്ഞെടുപ്പിലെ ഒരു പ്രധാനവിഷയമാണ് കഞ്ചാവ്. കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ന്യൂസിലാന്‍ഡില്‍ സമരം നടന്നിരുന്നു. ഈ സമരക്കാരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ വേണ്ടിയാണ് ജസീന്തയുടെ നീക്കം. ഒക്ടോബര്‍ 17നാണ് ന്യൂസിലാന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജസീന്തയുടെ ഈ പ്രസ്താവനക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ അവര്‍ വിശദീകരണവും പുറത്തിറക്കി. ജനങ്ങളുടെ അനുമതിയില്ലാതെ കഞ്ചാവ് നിയമവിധേയമാക്കി ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും ജസീന്ത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: