കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയും സേവദര്ശന് സേവാ വിഭാഗവും ഇടപെട്ട് കുവൈറ്റില്‍ കുടുങ്ങിയ 37 തൊഴിലാളികളെ നാട്ടില്‍ എത്തിച്ചു. ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ക്ക് വളരെ നാളുകളായി ശമ്പളം ലഭിച്ചിരുന്നില്ല. താമസ സ്ഥലത്ത് ദുരിതപൂര്‍ണമായ ജീവിതം നയിച്ചിരുന്ന ഇവരെ ഇന്ത്യന്‍ എംബസിയുടെയും സേവാദര്‍ശന്റെയും സഹായത്താല്‍ നാട്ടിലെത്തുകയായിരുന്നു.
ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മൂന്നു മുറികളിലായി തിങ്ങികഴിഞ്ഞു വരികയായിരുന്നു ഇവര്‍. വിവരം അറിഞ്ഞ സേവാദര്‍ശന്‍ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ആവശ്യസാധനങ്ങള്‍ എത്തിച്ചു നല്കി. എംബസിയുമായി ബന്ധപ്പടുകയും നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ക്ക് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. വിവരം അറിഞ്ഞ എംബസി 37 തൊഴിലാളികള്‍ക്കും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് നല്കി.
സിവില്‍ ഐഡി കരാമയും യാത്രയ്ക്ക് ആവശ്യമായ കൊറോണ പിസിആര്‍ ടെസ്റ്റും സേവാദര്‍ശന്‍ മുന്‍കൈ എടുത്ത് നടത്തിക്കൊടുക്കുകയും നാട്ടിലെത്തിയ തൊഴിലാളികളെ വിമാനത്താവളത്തില്‍ നിന്നും വീടുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: