തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് എംഎം ഹസനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് ബെന്നി ബെഹ്നാന് എംപി രാജിവെച്ചൊഴിഞ്ഞ സാഹചര്യത്തിലാണ് എംഎം ഹസന്റെ സ്ഥാനാരോഹണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അറിയിച്ചത്.
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ഹസനെ യുഡിഎഫ് കണ്‍വീനറായി പരിഗണിക്കണമെന്ന് പാര്‍ട്ടിക്കകത്തു നിന്നുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ബെന്നി ബെഹ്നാന് ലോകസഭാംഗം ആയതോടുകൂടി ഒരു വ്യക്തി ഒരു പദവി എന്ന വാദം പാര്‍ട്ടിക്കകത്തെ ഒരു പക്ഷം ഉയര്‍ത്തി. തുടര്‍ന്ന് ബെഹ്നാന് രാജിവെക്കുകയായിരുന്നു. വ്യക്തി പരമായ തീരുമാനം എന്നായിരുന്നു രാജിക്കു ശേഷമുള്ള ബെന്നി ബെഹ്നാന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: