ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളിലെ ബാറുകളില്‍ ഇന്ത്യയില്‍ നിന്ന് നര്‍ത്തകരെ എത്തിക്കുന്നതിനെക്കുറിച്ച് സമഗ്ര അമ്പേഷണം നടത്തും. ഗള്‍ഫ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് നര്‍ത്തകരായി നിരവധി യുവതികള്‍ പോകുന്നത് നിയമവിരുദ്ധമായിട്ടാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള യുവതികളാണ് ഏറെയും. മലബാറും മംഗലാപുരവും കേന്ദ്രികരിച്ചുള്ള വന്‍ ലോബിയാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്റുമാരും ഇടനിലക്കാരും ഉള്‍പ്പെടുന്ന സംഘമാണിത്
ബാറുകളിലെ നൃത്തം ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ വിദേശത്തേക്ക് ബാര്‍ നര്‍ത്തകരായി പോകാന്‍ അനുമതി നല്‍കുന്നതും നിയമ വിരുദ്ധമാണ്. നൃത്തവുമായി ബന്ധവുമില്ലാത്ത യുവതികള്‍ക്ക് നര്‍ത്തകര്‍ എന്ന വിഭാഗത്തില്‍ പെടുത്തി വിസ ലഭിക്കുന്നതില്‍ ഉന്നതരുടെ സഹായവും ലഭിക്കണം.
കേരളം, തമിഴ്നാട്, കകര്ണാടകം ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ബാര്‍ നൃത്ത വിസക്കാരും വിദേശത്തേക്ക് പോകകുന്നത് ദല്‍ഹി വിമാനത്തിവളം വഴിയാണ്. ഇതിലും ദുരൂഹതയുണ്ട്
സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, ഹവാല എന്നിവയുടെ നിയന്ത്രണ കേന്ദ്രം ഡാന്‍സ് ബാറുകളാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് സമഗ്ര അന്വേഷണത്തിന് കേന്ദ്രം തയ്യാറായത്. കലാകരി എന്ന പേരില്‍ വിസ ലഭിച്ചവരുടെ പട്ടിക തയ്യാറാക്കി വിശദമായ അന്വേഷണം നടത്തും. അവരെ സ്പോണ്സര് ചെയ്തവരെ കുറിച്ചും അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: