ആലപ്പുഴ: ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയിലെ ജീവനക്കാര്‍ക്ക് 2019 ഒക്ടോബര്‍ മുതല്‍ ആഗസ്റ്റ് 2020 വരെ ശമ്പളം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലില്‍ ചെയ്ത കേസില്‍ കോടതി ആശുപത്രി കെട്ടിടവും 6.50 ഏക്കര്‍ ഭൂമിയും ജപ്തി ചെയ്ത് ഉത്തരവായി.
ആശുപത്രിയിലെ 87 ജീവനക്കാര്‍ ചേര്‍ന്ന ഫയല്‍ ചെയ്ത കേസിലാണ് ജപ്തി ഉത്തരവ്. ജീവനക്കാര്‍ക്ക് 1,70, 00, 000 രൂപ ശമ്പള ഇനത്തിലും അതിന്റെ പത്തിരട്ടി നഷ്ട പരിഹാരവും ചേര്‍ന്ന തുക കിട്ടുന്നതിന് അര്ഹതയുണ്ടെന്നായിന്നു കേസിലെ ആവശ്യം. കേസിലെ അന്തിമ വിധി വരുന്നതുവരേയ്ക്കും ആശുപത്രിയും ഭൂമിയും കൈമാറ്റം ചെയ്യരുതെന്നും നിഷ്ക്കര്ഷിച്ചാണ് ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് വേണ്ടി വര്‍ഗ്ഗീസ് മാത്യു ഹര്‍ജി ഫയല്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: