ആലപ്പുഴ: ഉപയോഗിക്കാത്ത ഇന്റര്‍നെറ്റ് കണക്ഷന് ചാര്‍ജ് ഈടാക്കിയ ബിഎസ്എന്‍എല്‍ നഷ്ടപരിഹാരം നല്‍ക്കണമെന്ന് ഉപഭോക്തൃ കോടതി. നൂറനാട് അര്‍ച്ചനാ എന്‍ജിനീയറിങ് ആന്റ് നഴ്സിങ് കോളേജാണ് പരാതിക്കാര്‍. കോളേജിലെ ഇന്റര്‍നെറ്റ് കേബില്‍ കേടായത് നന്നാക്കി തരണമെന്ന് കോളേജധികാരികള്‍ പല തവണ ബിഎസ്എന്‍എലിനെ അറിയിച്ചെങ്കിലും അവര്‍ നടപടിയെടുക്കാതെ സേവനത്തില്‍ ഗുരുതര വീഴ്ച്ച വരുത്തി. ഇന്റര്‍നെറ്റ് കേടായ കാലയളവില്‍ കോളേജിലെ പരീക്ഷ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടായി.
ഇന്റര്‍നെറ്റ് ഉപയോഗ ക്ഷമമല്ലായിരുന്ന മാസങ്ങളില്‍, ഇന്റര്‍നെറ്റ് ഉപയോഗിച്ചെന്ന് ആരോപിച്ച് ബിഎസ്എന്‍എല്‍ കോളോജിന് പ്രതിമാസം 25,000 രൂപാ പ്രകാരമുള്ള ബില്ല് കൊടുക്കുകയായിരുന്നു. നടപടിയെ ചോദ്യം ചെയ്ത് കോളേജ് ബോധിപ്പിച്ച കേസില്‍ ആറ് മാസത്തെ ബില്‍ റദ്ദാക്കുകയും നഷ്ടപരിഹാരമായി 25000 രൂപയും കോടതിച്ചെലവും കോളേജിന് കൊടുക്കാന്‍ ഉപഭോക്തൃ കോടതി ജഡ്ജി എസ്. സന്തോഷ് കുമാറും മെമ്പന്മാരായ ഷോളിയും ലേഖമ്മയും ഉത്തരവിടുകയായിരുന്നു. കോളേജിന് വേണ്ടി അഭിഭാഷകരായ ആര്.രാജേന്ദ്രപ്രസാദ്, വിമി, സുനിത എന്നിവര്‍ ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: