Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവാഭരണ പാത ഹാരിസൺ ഇരുമ്പുഗേറ്റിട്ടു പൂട്ടി; പുതുക്കട മുതൽ ളാഹ വരെയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെട്ടു

ആകെ 495 കയ്യേറ്റങ്ങളാണ് തിരുവാഭരണ പാതയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കയ്യേറ്റങ്ങളും ഉണ്ട്. ഈ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് അതാത് പഞ്ചായത്തുകൾക്ക് സ്ഥലം കൈമാറണമെന്നാണ് ഉന്നതതല തീരുമാനം. എന്നാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇതുവരെ റവന്യു വകുപ്പ് തയ്യാറായിട്ടില്ല.

എം.എസ്. സനല്‍കുമാര്‍ by എം.എസ്. സനല്‍കുമാര്‍
Oct 2, 2020, 08:51 am IST
in Kerala

വടശ്ശേരിക്കര: മകരവിളക്കിന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽ നിന്ന്  ശബരിമല സന്നിധാനത്തേക്ക് പുറപ്പെടുന്ന ഘോഷയാത്രയ്‌ക്കുള്ള  പാത ഹാരിസൺ ഇരുമ്പുഗേറ്റിട്ടു പൂട്ടി.റാന്നി പെരുനാട് വില്ലേജിലെ പുതുക്കട മുതൽ ളാഹ വരയുള്ള തിരുവാഭരണ പാതയാണ് വിവാദ കമ്പനിയായ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് പൂട്ടിയത്. ഇതുമൂലം പുതുക്കട മുതൽ ളാഹ വരയുള്ള  തിരുവാഭരണ പാതയിലൂടെയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെട്ടു. ഈ പ്രദേശത്ത് ഹാരിസൺ കൈവശം വച്ചിരിക്കുന്ന എസ്റ്റേറ്റിന്റെ ഉള്ളിലൂടെയാണ് പാത കടന്നു പോകുന്നത്. ഇവിടെ മൂന്നു സ്ഥലങ്ങളിലാണ് പാത ഇത്തരത്തിൽ ഇരുമ്പു ഗേറ്റിട്ടു മറച്ചിരിക്കുന്നത്. സ്ഥിരം സംവിധാനം എന്ന നിലയിലാണ് ഗേറ്റുകളുടെ നിർമാണം.

പന്തളം കൊട്ടാരം മുതൽ ശബരിമല സന്നിധാനം വരെ തിരുവാഭരണ പാതക്കായി പ്രത്യേകം സ്ഥലം അളന്നു തിട്ടപ്പെടുത്തി ഉപയോഗിച്ച് വരുന്നതാണ്. പുതുക്കട, വയറൻ മരുതി, തേവർവേലിൽ സ്‌കൂളിന് സമീപത്തു നിന്ന് എസ്‌റേറ്റിലേക്കു കയറുകയും, ഇരുമ്പുട്ടാൻതോട്ടിൽ എത്തി ശബരിമല പാത കടന്ന് വീണ്ടും എസ്റ്റേറ്റിലൂടെ കയറി ളാഹ ആശുപത്രിക്കു സമീപം ളാഹ മുത്താരമ്മൻ കോവിൽ എത്തുന്ന രീതിയിലാണ് തിരുവാഭരണപാത ഉള്ളത്. 8 മീറ്റർ വീതിയും, 3005 മീറ്റർ നീളവുമാണ് ഈ പ്രദേശത്തെ പാതക്ക്. ഇങ്ങനെ തിട്ടപ്പെടുത്തി വച്ചിരിക്കുന്ന പരമ്പരാഗത പാതയിൽ യാതൊരു വിധത്തിലുള്ള കയ്യേറ്റമോ തടസ്സങ്ങളോ പാടില്ല.

ആകെ 495 കയ്യേറ്റങ്ങളാണ് തിരുവാഭരണ പാതയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ മറ്റ് 127 കയ്യേറ്റങ്ങളും ഉണ്ട്.  ഈ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് അതാത് പഞ്ചായത്തുകൾക്ക് സ്ഥലം കൈമാറണമെന്നാണ് ഉന്നതതല തീരുമാനം. എന്നാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇതുവരെ റവന്യു വകുപ്പ് തയ്യാറായിട്ടില്ല.  ഇതിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു.  കേസ് പരിഗണിച്ച കോടതി ജില്ലാ ഭരണകൂടം കൊടുത്ത കയ്യേറ്റങ്ങളുടെ പട്ടികയിലെ അപാകത കണ്ടെത്തിയിരുന്നു. കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ചെന്ന് ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചെങ്കിലും  അഞ്ച് ശതമാനം കയ്യേറ്റം മാത്രമാണ് ഇതുവരെ ഒഴിപ്പിച്ചതെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി വാദിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി കോടതി ചീഫ് സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ ആരാഞ്ഞിരിക്കുകയാണ്.

ഹാരിസൺ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നേരത്തെയും തിരുവാഭരണ പാത  ഇരുമ്പു ഗേറ്റിട്ടു തടസ്സപ്പെടുത്തിയിരുന്നു. അന്ന് ഭക്തർ സമരം നടത്തിയതിനെ തുടർന്നാണ് തടസ്സം നീക്കിയത്.സർക്കാരിന്റെ പതിനായിരകണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഹാരിസൺ കമ്പനിക്കെതിരെ തണുപ്പൻ സമീപനമാണ് റവന്യു വകുപ്പും സ്വീകരിക്കുന്നത്.തിരുവാഭരണ പാതയിൽ കമ്പനി നടത്തുന്ന ഇടപെടലുകൾക്കെതിരെ കണ്ണടയ്‌ക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. 

Tags: ശബരിമലതിരുവാഭരണപാത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.