കൊല്ലം: യുവാക്കളെ ഉപയോഗിച്ച് എംഡിഎംഎ വിറ്റ കേസിലെ രണ്ടാം പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊറ്റങ്കര തട്ടാര്‍കോണം അല്‍ത്താഫ് മനസിലില്‍ അല്‍ത്താഫ്(26) ആണ് അറസ്റ്റിലായത്.
മംഗലാപുരം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി പടര്‍ന്നുകിടക്കുന്ന ലഹരിമരുന്ന് റാക്കറ്റിലെ ഹോള്‍സെയില്‍ ഡീലര്‍ ആണ് അല്‍ത്താഫ്. കഴിഞ്ഞ 23ന് ഒന്നാം പ്രതി ദീപു പിടിയിലായിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന രീതിയിലാണ് ഒന്നും രണ്ടും പ്രതികളുടെ മയക്കുമരുന്ന് വിപണനം. മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതിനും വില്‍പ്പന നടത്തുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കും ഇവര്‍ യുവതികളെ ഉപയോഗിച്ചിരുന്നു. കൊല്ലത്തെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ രഹസ്യമായി അല്‍ത്താഫ് നടത്തിയ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ലഹരിമരുന്ന് വില്‍പ്പനക്കാരായ പത്തോളം യുവാക്കളും രണ്ട് യുവതികളും പങ്കെടുത്ത നിശാപാര്ട്ടിയായിരുന്നു അത്.
മൂന്ന് ബാങ്ക് അക്കൗണ്ടില്‍ മാത്രം നാലു മാസത്തിനിടെ 70 ലക്ഷം രൂപയുടെ ട്രാന്സാക്ഷന് നടന്നതായാണ് കണ്ടെത്തിയത്. അമലിക്ക എന്ന അല്‍ത്താഫാണ് തമിഴ്നാട്ടില്‍നിന്നും എംഡിഎംഎ എത്തിച്ചുകൊടുക്കുന്നത്. രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന് ആയിരുന്നു ഇയാള്‍. അമലിക്കയും പിള്ളേരും എന്ന ഗ്രൂപ്പില്‍ അതിമാരകമായ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന നിരവധി യുവതികള്‍ അംഗങ്ങളാണ്.
അമല്‍ അംഗമായ മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബി. സുരേഷ് അറിയിച്ചു. ബംഗളുരു, മുംബൈ, ഒറീസ്സ, ചെന്നൈ എന്നിവിടങ്ങളിലെ മലയാളി ബന്ധമുള്ള ചില പ്രധാന മയക്കുമരുന്ന് കച്ചവടക്കാരും കേരളത്തിലെ നിരവധി ലഹരി മരുന്ന് കച്ചവടക്കാരും അടങ്ങിയതാണ് ഈ ഗ്രൂപ്പ്. അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്ത എല്ലാ മയക്കുമരുന്ന് കേസുകളുടെയും വിവരങ്ങള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. കേസ് കണ്ടെടുത്ത രീതി, പ്രതികള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും ഈ മയക്കുമരുന്ന് സംഘം ഷെയര്‍ ചെയ്തിരുന്നു.
കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബി. സുരേഷ്, സ്പെഷ്യല്‍ സ്ക്വാഡ് സിഐ ഐ. നൗഷാദ്, ഇന്‍സ്പെക്ടര്‍ ടി .രാജീവ്, പ്രിവന്റീവ് ഓഫീസര്‍ ശ്യാംകുമാര്‍, സിവില്‍ ഓഫീസര്‍മാരായ ക്രിസ്റ്റിന്, വിഷ്ണു, ശരത്, വനിതാ സിവില്‍ ഓഫീസര്‍മാരായ ശാലിനിശശി, ബീന എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിയ്ക്കു
ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: