പുനലൂര്‍: ചന്ദനമോഷണക്കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വനപാലകര്‍ കസ്റ്റഡിയില്‍ വാങ്ങി. ചെങ്കോട്ട സ്വദേശിയായ തങ്കദുരൈ (34)യെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
കഴിഞ്ഞ മാസം 6ന് ആര്യങ്കാവ് കോട്ടവാസല്‍ വന മേഖലയില്‍ നിന്നു മൂന്ന് ചന്ദനമരങ്ങളാണ് പ്രതി മുറിച്ചുകടത്തിയത്. ഇയാള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുള്ളത് കണക്കിലെടുത്ത് തെളിവെടുപ്പിനാണ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ നെബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: