ന്യൂദല്‍ഹി: കോവിഡ് രോഗത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തെതന്നെ ഏറ്റവും മോശം സംസ്ഥാനമെന്ന നിലയിലേക്ക്. പ്രതിദിന സജീവ രോഗികളുടെ കാര്യത്തില്‍ കേരളമാണ് ഒന്നാമത്. കേരളത്തില്‍ 5271 സജീവ രോഗികളുടെ വര്‍ധനവാണ് ഉള്ളത്. ആകെയുള്ള സജീവ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്കും കര്‍ണാടകയക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കേരളം
ഇതോടെ 72,339 പേരാണ്( കേന്ദ്രത്തിന്രെ കണക്കില്‍ (67140) രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,31,052 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,12,849 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 30,258 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3150 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 85,376 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 52,73,201 ആയി.
83.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അവസാന പത്ത് ലക്ഷം പേര് രോഗമുക്തി നേടിയത് വെറും 12 ദിവസത്തിനുള്ളില്‍ ആണ്.
രോഗമുക്തി നേടിയവരില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ മഹാരാഷ്ട്രയിലാണ്. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങള്‍ ആണ് രണ്ടും മൂന്നും സ്ഥാനത്ത്.
നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,40,705 ആണ്. 2020 സെപ്റ്റംബര്‍ 11ന് 9.4 ലക്ഷം ആക്ടീവ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 76 ശതമാനം പേരും 10 സംസ്ഥാനങ്ങളില്‍ ആണ്. ഇന്നത്തെ കണക്കു പ്രകാരം രോഗബാധിതരില്‍ 14.90 ശതമാനം മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പുതിയ കേസുകളാണ് രാജ്യത്തെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 76 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ 18,000 ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ എണ്ണായിരത്തിലേറെ പേര്‍ക്ക് ആണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 1181 ആണ്. ഇതില്‍ 82 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. മരിച്ചവരില്‍ 40 ശതമാനത്തിലേറെ മഹാരാഷ്ട്രയില്‍ നിന്നാണ്. 481 പേരാണ് സംസ്ഥാനത്ത് മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: