കൊച്ചി : പുതിയ ചിത്രത്തില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ പ്രതിഫലം വേണ്ടെന്ന് നടന് ടൊവീനോ. സിനിമ റിലീസ് ചെയ്്ത് വിജയിച്ചാല്‍ നിര്‍മാതാവ് നല്കുന്ന ഷെയര്‍ സ്വീകരിക്കാമെന്നും താരം അറിയിച്ചു. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാക്കളുടെ സംഘടന ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ ചിത്രത്തിന്റെ പ്രതിഫലം അമ്പത് ലക്ഷത്തില്‍ നിന്നും മുപ്പത് ലക്ഷമാക്കി കുറയ്ക്കാന്‍ നടന് ജോജു ജോര്‍ജും തയ്യാറായിട്ടുണ്ട്. അതേസമയം നടന് ടൊവീനോയും ജോജുവും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും റി്പ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.
കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനും ലാഭം നേടാനും ബുദ്ധിമുട്ടായതിനാല്‍ നിര്‍മ്മാണ ചിലവ് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണം എന്നായിരുന്നു നിര്‍മാതാക്കള്‍ മുന്നോട്ട് വെച്ചിരുന്ന നിര്‍ദ്ദേശം.
ഇക്കാര്യം താരസംഘടനയായ അമ്മയേയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയേയും അറിയിക്കുകയും ഇരുസംഘടനകളും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: