കാസര്‍കോഡ് : പെരിയ ഇരട്ടക്കൊലപാതക കേസില്‍ കേസ് ഡയറി ഉടന്‍ സമര്‍പ്പിക്കില്ല. കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചശേഷം കേസ് ഡയറിക്കായി ആറ് തവണ പോലീസിനെ സമീപിച്ചെങ്കിലും നല്‍കിയില്ല. കേസ് ഡയറി ഉടന്‍ കൈമാറിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് ഡയറി സിബിഐക്ക് വിട്ടു നല്‍കാത്തതെന്നും സൂചനയുണ്ട്. അതിനാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചിട്ടില്ലെന്ന നേരത്തെ നല്‍കിയ അതേ മറുപടി തന്നെ ഇപ്പോഴും നല്‍കാനാണ് ക്രൈംബ്രാഞ്ച് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തിട്ടുള്ളത്.
സിആര്‍പിസി തൊണ്ണൂറ്റി ഒന്നാം വകുപ്പ് പ്രകാരമാണ് സിബിഐ കേസ് ഡയറി പിടിച്ചെടുക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസിന് അപൂര്‍വ്വ നോട്ടീസ് നല്‍കിയത്. കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. അതേസമയം രേഖകള്‍ ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സിബിഐക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: