തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നരഗസഭ ഇടതു കൗ ണ്സിലര് കാരാട്ട് ഫൈസലിന് സിപിഎം നേതൃത്വവുമായി ഉള്ളത് അടുത്ത ബന്ധം. സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ സംശയമുനയിലുള്ള ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഫൈസല്‍. മുന്‍പും ഇയാള്‍ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുമ്പു നടത്തിയ ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയില്‍ നല്കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാര്‍ വിവാദമായിരുന്നു. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കൊടുവള്ളിയില്‍ കോടിയേരിയുടെ സഞ്ചാരം. ഇതു ബിനീഷ് സംഘടിപ്പിച്ചു നല്‍കിയതാണെന്ന് അന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കൊടുവള്ളി കേന്ദ്രീകരിച്ചു നടത്തുന്ന സ്വര്‍ണ്ണക്കടത്തു സംഘങ്ങളിലെ പ്രധാനിയാണ് കാരാട്ട് ഫൈസല്‍ എന്ന ആരോപണങ്ങളും ശക്തമായിരുന്നു.
ഡിആര്‍ഐ അന്വേഷിച്ച കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസല്‍. 2103 നവംബര്‍ എട്ടിനാണ് കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. എയര്‍ഹോസ്റ്റസ് അടക്കമുള്ളവര്‍ ഇതില്‍ പിടിയിലായിരുന്നു. 2014 മാര്‍ച്ച് 27നാണ് ഫൈസലിനെ ഡിആര്‍ഐ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി ഷഹബാസ് ഉപയോഗിച്ചിരുന്ന 60 ലക്ഷം രൂപ വില വരുന്ന കാറും അന്വേഷണ സംഘം വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മകന് ബിനീഷ് കോടിയേരി പ്രതിസ്ഥാനത്ത് നില്ക്കുന്ന വേളയിലാണ് ഫൈസല്‍ ബന്ധവും പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് തേടിയിട്ടുണ്ട്. നാലു ജില്ലകളില്‍ ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്തുണ്ട് എന്നാണ് നിഗമനം.
കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് ആരംഭിച്ചത്. ഫൈസലിനെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോകും. കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയില്‍ കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് റെയ്ഡിനെത്തിയത്. കൊടുവള്ളി എംഎല്‍എ പിടിഎ റഹീം അധ്യക്ഷനായ പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസല്‍ ഈ പാര്‍ട്ടി ഇപ്പോള്‍ ഐ.എന്‍.എല്ലില്‍ ലയിച്ചിട്ടുണ്ട്. പിടിഎ റഹീമുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഫൈസല്നേരത്തേ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന ഫൈസല്‍ ഇടതു പിന്തുണയോടെ മല്‍സരിച്ചു വിജയിച്ചു നിലവില്‍ കൊടുവള്ളി നഗരസഭാംഗമാണ്. കൊടുവള്ളിയില്‍ ജനജാഗ്രതാ യാത്രയ്ക്കു നല്കിയ സ്വീകരണത്തിന്റെ പൂര്‍ണ ചുമതല ഫൈസലിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: