കൊട്ടാരക്കര: കൊട്ടും മേളവുമായി കൊണ്ടുവന്ന പാണ്ടിവയല്‍ പദ്ധതി പാഴായി. ഏറെ കൊട്ടിഘോഷിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പാണ്ടിവയല്‍ ഹരിതകേരളം പദ്ധതിയാണ് വാഗ്ദാനങ്ങളില്‍ ഒതുങ്ങിയത്.
പദ്ധതി പ്രഖ്യാപിച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഏക്കറുകണക്കിന് വരുന്ന വയലേല കാടുകയറി നശിക്കുകയാണ്. നാളിതുവരെയായിട്ടും ഒരു പ്രവര്‍ത്തനത്തിനും തുടക്കമിടാന്‍ അധികൃര്ക്കായില്ല. കോവിഡ് കാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന സുഭിക്ഷകേരളം പദ്ധതിയില്‍ പോലും പാണ്ടിവയലിനെ ഉള്‍പ്പെടുത്തിയില്ല.
കൊട്ടാരക്കര നഗരസഭയിലേത് ഉള്‍പ്പെടെ പതിനഞ്ചോളം വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന പാണ്ടിവയല്‍ തോട് ശുചീകരിച്ചുകൊണ്ട് തടയണ, ഇരിപ്പിടം, സംരക്ഷണ ഭിത്തി, കയര്‍ ഭൂവസ്ത്രം, തോടിനോട് ചേര്‍ന്ന് 150 ഏക്കറില്‍ കൃഷി എന്നിവ ലക്ഷ്യമിട്ടാണ് 2018ല്‍ പാണ്ടിവയല്‍ പദ്ധതി വിഭാവനം ചെയ്തത്. വിവിധ വകുപ്പുകളില്‍ നിന്നും പദ്ധതിക്കായി മൂന്നര കോടി രൂപയുടെ വാഗ്ദാനങ്ങളും നല്കി. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ കൃഷിസ്ഥലങ്ങളടക്കം കാട് കയറി നശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: