തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പൂര്‍ത്തികരിച്ച പദ്ധതിയുടെയും അവകാശം തട്ടിയെടുക്കാന്‍ പിണറായി സര്‍ക്കാരിന്റെ ശ്രമം. നാളെ ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി, മഞ്ചേശ്വരം ഫിഷിങ് ഹാര്‍ബറുകളുടെ ക്രഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമവുമായാണ് പിണറായി രംഗത്തെത്തിയിരിക്കുന്നത്. വികസന പദ്ധതിയുടെ പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങള്‍ അറിയാതിരിക്കാന്‍ കേന്ദ്രമന്ത്രിമാരെ ഹാര്‍ബര്‍ ഉദ്ഘാടനത്തിന് കേരള സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല.
തുടര്‍ന്ന് ഹാര്ബറുകളുടെഉദ്ഘാടനത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ പങ്കെടുപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേരള സര്‍ക്കാര്‍ ഇതിന് വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ഹാര്‍ബര്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നേരത്തെ നിശ്ചയിച്ച കേന്ദ്രമന്ത്രിമാര്‍ പിന്മാറി.
മഞ്ചേശ്വരം, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നാളെ രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാകുമെന്നും കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി പ്രതാപ്ചന്ദ്ര സാരംഗി പങ്കെടുക്കുമെന്നും അറിയിപ്പിലുണ്ട്. വി.മുരളീധരനെ പരിപാടിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ രണ്ടു മന്ത്രിമാരും ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി.
ഉദ്ഘാടനത്തില്‍ സംസാരിക്കാന്‍ വി.മുരളീധരനും കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി സഞ്ജീവ് ബില്യാനും അഞ്ച് മിനുട്ട് വീതം സമയം അനുവദിക്കണമെന്ന് ഇന്നലെയാണ് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് കേരളത്തിന് കത്തു നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് രണ്ട് ഹാര്‍ബറുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ പരിപാടിക്കും കേന്ദ്ര മന്ത്രി വി.മുരളീധരനെ പങ്കെടുപ്പിക്കരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
ഹാര്‍ബറുകളുടെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കുവേണ്ടി സെക്രട്ടറി ടിങ്കു ബിസ്വാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയായ വി.മുരളീധരനെ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. രണ്ടു ഹാര്‍ബറുകളുടെയും നിര്‍മ്മാണച്ചെലവിന്റെ അന്‍പതു ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്.
കേരളത്തിലെ ഒരു പരിപാടിക്കും വി.മുരളീധരനെ പങ്കെടുപ്പിക്കരുതെന്നാണ് പിണറായി വിജയന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലടക്കം പിണറായി വിജയനെ രൂക്ഷമായിവിമര്‍ശിച്ചതിനെ തുടര്‍ന്നാണ് വി.മുരളീധരനെ കേരളത്തിലെ ഒരു പരിപാടിക്കും പങ്കെടുപ്പിക്കരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം മറ്റ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്. കേന്ദ്ര സഹായത്താല്‍ പൂര്‍ത്തിയാക്കുന്ന കേരളത്തിലെ വികസന പദ്ധതികളെല്ലാം സ്വന്തമാക്കി തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാനുള്ള നീക്കവുമാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: