പൂനെ : പത്ത് കോടി കൊറോണ വാക്‌സിന്‍ കൂടുതലായി ഉത്പ്പാദിപ്പിക്കുമെന്ന് ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ ഓക്‌സ്‌ഫോര്‍ഡുമായി സഹകരിച്ച് കൊറോണ വാക്‌സിന്‍ നിര്‍മാണത്തിനുള്ള ഗവേഷണം നടത്തി വരികയാണ്. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നതിനുള്ള മൂന്നാംഘട്ട ഗവേഷണമാണ് ഇപ്പോള്‍ നടന്നു വരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാണ കമ്പനികളില്‍ ഒന്ന് കൂടിയാണ് സിറം. ഇതോടെ 20 കോടി ഡോസുകളായി ഉയരും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഗവി ആന്‍ഡ് ഗേറ്റ്‌സ് ഫൗണ്ടേഷനുമാണ് കൂടുതലായി പത്തുകോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക കരാറില്‍ ഒപ്പുവെക്കുന്നത്. ഇന്ത്യയ്‌ക്കു പുറമേ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും ഇതോടെ വാക്‌സിന്‍ ലഭ്യമാകും. കുറഞ്ഞ ചെലവില്‍ കൊറോണ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായാണ് സിറം ഉത്പ്പാദനം ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വാക്‌സിന്‍ ഉത്പ്പാദനത്തിനായി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 1100 കോടി രൂപയുടെ ഫണ്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ ഉത്പ്പാദനം ഇരട്ടിപ്പിച്ചതോടെ ഫണ്ടും ഉയര്‍ത്താന്‍ തീരുമാനിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക