പത്തനാപുരം: പത്തനാപുരത്തിന് അനുവദിച്ച സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പൊതുജനങ്ങള്‍ക്ക് വാഹനസംബന്ധമായ സേവനങ്ങള്‍ പ്രാദേശിക തലത്തില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി 85 സ്ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി 99 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയും 255 അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയും നിയമിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പത്തനാപുരത്തിന് പുറമെ ചടയമംഗലം, പയ്യന്നൂര്‍, രാമനാട്ടുകര തുടങ്ങിയ ആര്‍ടി ഓഫീസുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ആര്‍ടിഒ മഹേഷ്, ജോ. ആര്‍ടിഒ ഷീബാ രാജന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുണ്ടയം മൂലക്കട ജംഗ്ഷനിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: