Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുബഹാനിയുടെ ശിക്ഷ ഒരു താക്കീതാണ്

ഇസ്ലാമിക ഭീകരവാദികളുടെ ഒളിത്താവളമായി മാറിയിരിക്കുന്ന കേരളത്തില്‍ ഐഎസ് ഭീകരബന്ധമുള്ളവര്‍ ക്ഷേത്ര പൂജാരിയായിപ്പോലും വേഷം മാറി നടക്കുന്നു. രാജ്യത്ത് കേരളത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐഎസ് ജിഹാദികളായിരിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളുണ്ട്‌

Janmabhumi Online by Janmabhumi Online
Sep 30, 2020, 03:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മലയാളിയായ ഐഎസ് ഭീകരന്‍ ഹാജ മൊയ്തീന്‍ സുബഹാനിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള കോടതിവിധി മതത്തിന്റെ പേരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള കനത്ത താക്കീതാണ്. ഭാരതത്തിന്റെ സുഹൃദ്രാജ്യമായ ഇറാഖിനെതിരെ യുദ്ധം ചെയ്തതിനും, രാജ്യത്ത് വന്‍ സ്ഫോടന പദ്ധതി ആസൂത്രണം ചെയ്തതിനുമാണ് പ്രത്യേക എന്‍.ഐ.എ കോടതി സുബഹാനിക്ക് 26 വര്‍ഷത്തെ കഠിന തടവും, രണ്ട് ലക്ഷത്തിലേറെ രൂപ പിഴയും വിധിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശിയായ സുബഹാനി മതകര്‍മമായ ഉംറയ്‌ക്ക് പോകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് തുര്‍ക്കി വഴി ഇറാഖിലെത്തുകയും, ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന് ആ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയുമായിരുന്നു. യുദ്ധത്തില്‍ പരിക്കേറ്റ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്  പിടിയിലായത്.

കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ നടത്തിയ കുറ്റമറ്റ അന്വേഷണമാണ് കോടതി വിധിയിലേക്ക് നയിച്ചത്. സുബഹാനി ഐഎസില്‍ ചേര്‍ന്ന് പരിശീലനം നടത്തിയതിന്റെയും, ആയുധങ്ങള്‍ ശേഖരിച്ചതിന്റെയും, കേരളത്തില്‍നിന്ന് 15 പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതിന്റെയും വ്യക്തവും കൃത്യവുമായ തെളിവുകള്‍ എന്‍ഐഎയ്‌ക്ക് ശേഖരിക്കാന്‍ കഴിഞ്ഞത് ശിക്ഷ ഉറപ്പുവരുത്തി. കേസ് അന്വേഷിച്ച എന്‍ഐഎ ഉദ്യോഗസ്ഥനെയും, പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഭിഭാഷകരെയും 140 പേജു വരുന്ന വിധിന്യായത്തില്‍ കോടതി പ്രശംസിച്ചത് ശ്രദ്ധേയമാണ്. ഭീകരവാദ കേസുകളുടെ അന്വേഷണം പലപ്പോഴും യുക്തിസഹമായ പരിസമാപ്തിയില്‍ എത്താറില്ല. നിയമം ‘അതിന്റെ വഴിക്ക് പോകുമ്പോള്‍’ കൊടുംകുറ്റവാളികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാവുന്നു..  ഭീകരവാദ കേസുകളില്‍ പിടിയിലാകുന്നവരെ നിരപരാധികളായി പ്രഖ്യാപിക്കാനും, അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ ഭരണകൂട ഭീകരതയായി വ്യാഖ്യാനിക്കാനും ആളുണ്ടാവുന്നു. രാഷ്‌ട്രീയവും സാമ്പത്തികവുമായ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും,  അന്വേഷണം അട്ടിമറിക്കാനും തീവ്രവും ആസൂത്രിതവുമായ ശ്രമങ്ങളുണ്ടാവുന്നു.

പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണക്കേസില്‍ പരമോന്നത നീതിപീഠം വരെ വധശിക്ഷ വിധിച്ച ഭീകരനെ മതത്തിന്റെ രക്തസാക്ഷിയായും സ്വാതന്ത്ര്യപ്പോരാളിയായും അവതരിപ്പിക്കുകയാണല്ലോ.ഭീകരവാദികള്‍ നിയമപരമായി ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേഇത്തരം ദേശദ്രോഹ പ്രചാരണത്തെ തുറന്നു കാട്ടാനാവുകയുള്ളൂ.ഇവിടെയാണ് സുബഹാനി ശിക്ഷിക്കപ്പെട്ടതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. ഐഎസിന്റെ പ്രവര്‍ത്തനത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് 22 മലയാളികളെ റിക്രൂട്ട് ചെയ്തുവെന്ന കേസില്‍ യാസ്മിന്‍ എന്ന വനിതയെ 2018 മാര്‍ച്ചില്‍ ഇതേ കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഭീകരവാദത്തിനെതിരെ ജനങ്ങളെ ഉണര്‍ത്തുന്ന രണ്ടാമത്തെ വിധിയാണ് സുബഹാനിയെ ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക എന്‍ഐഎ കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. പ്രതിയുടെ പ്രായവും കുടുംബത്തിന്റെ അവസ്ഥയും കണക്കിലെടുത്ത് ശിക്ഷയില്‍ കുറവുവരുത്തണമെന്ന അപേക്ഷ കോടതി നിരാകരിച്ചു. ഇത് സുബഹാനിയുടെ വഴിയില്‍ ഇറങ്ങിത്തിരിക്കുന്ന എല്ലാവര്‍ക്കുമുള്ള പാഠമാണ്. ജിഹാദി ഭീകരനായി മരിക്കാന്‍ തന്നെയാണ് പ്രതി ആഗ്രഹിച്ചിരുന്നതെന്ന കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. മതത്തിന്റെ പേരില്‍ സ്വയം മരിക്കാനും മറ്റുള്ളവരെ നിഷ്‌കരുണം കൊന്നൊടുക്കാനും തയ്യാറാവുന്നവര്‍ക്ക് നീതിപീഠം ഒരു കാരണവശാലും കനിവ് നല്‍കരുത്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയില്ലെങ്കില്‍ സമൂഹ മനഃസാക്ഷി സംതൃപ്തമാവില്ലെന്ന് പ്രഖ്യാപിച്ച പരമോന്നത നീതി പീഠത്തിന്റെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം.

ഇസ്ലാമിക ഭീകരവാദികളുടെ ഒളിത്താവളമായി മാറിയിരിക്കുന്ന കേരളത്തില്‍ ഐഎസ് ഭീകരബന്ധമുള്ളവര്‍ ക്ഷേത്ര പൂജാരിയായിപ്പോലും വേഷം മാറി നടക്കുന്നു. രാജ്യത്ത് കേരളത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐഎസ് ജിഹാദികളായിരിക്കുന്നതെന്ന് സ്ഥിരീകരിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ”തെറ്റായ തീവ്രവാദ ആശയങ്ങളില്‍ യുവജനങ്ങള്‍ ആകൃഷ്ടരാകുന്നുവെന്നതും, അതിലൂടെ മാതൃരാജ്യവുമായുള്ള സനാതന ബന്ധം ഉപേക്ഷിക്കാന്‍ തയാറാകുന്നതും, അതുവഴി അവരുടെ ഇച്ഛപ്രകാരമുള്ള സ്വര്‍ഗം നേടാമെന്ന് മോഹിക്കുന്നതും ഏറെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഒരിക്കല്‍ ചിന്തകള്‍ മാറി വരുന്ന സുബഹാനി ഹാജ, അവരുടെ സങ്കല്‍പ്പത്തിലുള്ളതല്ല, ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമായ നിയമം നിലനില്‍ക്കുന്നതാണ് യഥാര്‍ത്ഥ സ്വര്‍ഗമെന്ന് അവരോട് പറയുമെന്ന് നമുക്ക് വിശ്വസിക്കാം.” സുബഹാനിയെ ശിക്ഷിച്ചുകൊണ്ടുള്ള വിധിന്യായത്തിലെ ഈ വാക്കുകള്‍ ദേശസ്നേഹികളെ ആഹ്ലാദിപ്പിക്കുന്നതാണ്. ഭീകരവാദത്തിന്റെ വഴി തെരഞ്ഞെടുത്തവരുടെ മനസ്സുമാറ്റാന്‍ ഇത് പ്രേരിപ്പിക്കുമെന്നും പ്രത്യാശിക്കാം.

Tags: 2020
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies