വിതയ്ക്കാനറിയാം വില്‍ക്കാനും
നമ്മുടെ നാട്ടിലൊരു പറച്ചിലുണ്ട്. ഒരുവന് മണ്ണുമായി എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നുവോ അവ ന് അതനുസരിച്ച് കൊടുങ്കാറ്റിലും കുലുങ്ങാതെ നില്‍ക്കുമെന്ന്. കൊറോണയുടെ ഈ ആപത്തു കാലത്തെ കാര്‍ഷിക മേഖല, കര്‍ഷകര്‍ ഇതിന് ഉത്തമോദാഹരണമാണ്. ഈ ആപത്തുകാലത്തും നമ്മുടെ രാജ്യത്തെ കാര്‍ഷികമേഖല ശക്തിയും ദൃഢതയും പ്രകടമാക്കി. രാജ്യത്തെ കാര്‍ഷികമേഖലയും, കര്‍ഷകരും, ഗ്രാമങ്ങളും, ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിസ്ഥാനമാണ്. കാര്‍ഷികമേഖല ബലവത്തെങ്കില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിത്തറയും ഉറച്ചതായിരിക്കും. കഴിഞ്ഞ കുറച്ചുകാലംകൊണ്ട് ഈ മേഖല പല ബന്ധനങ്ങളില്‍ നിന്നും മോചനം നേടിക്കഴിഞ്ഞു. പല പരമ്പരാഗത ധാരണകളും തിരുത്തപ്പെട്ടു.
എനിക്ക് അങ്ങനെയുള്ള കര്‍ഷകരില്‍ നിന്നും കത്തുകള്‍ കിട്ടുന്നുണ്ട്. കര്‍ഷകസംഘടനകളുമായി ചര്‍ച്ചകള്‍ ചെയ്യുന്നുണ്ട്. അവര്‍ പറയുന്നതില്‍ നിന്നും മനസ്സിലാകുന്നത് കൃഷിയ്ക്ക് പുതിയ മേഖലകള്‍ തുറന്നുകിട്ടിയതെങ്ങനെയെന്നും, കൃഷിയില്‍ മാറ്റങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാണ്. ആ കര്‍ഷകരെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാം. ഹരിയാനയിലെ സോനിപത് ജില്ലയില്‍ ഒരു കര്‍ഷകസഹോദരനുണ്ട്.. അദ്ദേഹത്തിന്റെ പേരാണ് കന്‍വര്‍ ചൗഹാന്. ഒരുകാലത്ത് ചന്തയ്ക്കു പുറത്ത് പഴങ്ങളും പച്ചക്കറികളും വില്ക്കാന് വളരെ പ്രയാസമുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ചന്തയ്ക്കു പുറത്ത് പഴങ്ങളോ, പച്ചക്കറികളോ വിറ്റാല്‍ പലപ്പോഴും പഴം പച്ചക്കറിവണ്ടിപോലും പിടിച്ചെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2014 ല്‍ പഴങ്ങളും പച്ചക്കറിയും എ.പി.എം.സി നിയമത്തിന് പുറത്തായപ്പോള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനമുണ്ടായി. നാലു വര്‍ഷം മുമ്പ് അദ്ദേഹം ഗ്രാമത്തിലെ സുഹൃദ് കര്‍ഷകരുമായി ചേര്‍ന്ന് ഒരു കര്‍ഷക ഉത്പാദകസംഘമുണ്ടാക്കി. ഇന്ന് ഗ്രാമത്തിലെ കര്‍ഷകര്‍ ചോളത്തിന്റെ വിവിധയിനങ്ങള്‍ കൃഷി ചെയ്യുന്നു. അവരുടെ ഉത്പന്നങ്ങള്‍ ദില്ലിയിലെ ആസാദ്പുര്‍ മണ്ഡി, വലിയ റീടെയില്‍ ചെയിന്‍, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ എന്നിവിടങ്ങളിലേക്ക് നേരിട്ട് വിതരണം ചെയ്യാനാവുന്നു. ഇന്ന് ഗ്രാമത്തിലെ കര്‍ഷകര്‍ സ്വീറ്റ് കോണും ബേബികോണും കൃഷി ചെയ്ത് പ്രതിവര്‍ഷം ഏക്കറൊന്നിന് രണ്ടരലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപവരെ ലാഭമുണ്ടാക്കുന്നു. ഇതേ ഗ്രാമത്തിലെ 60ലധികം കര്‍ഷകര്‍, നെറ്റ് ഹൗസ് ഉണ്ടാക്കിയും പോളി ഹൗസ് ഉണ്ടാക്കിയും തക്കാളി, വെള്ളരിക്ക, സിംലമുളക് എന്നിവയുടെ പല ഇനങ്ങള്‍ ഉത്പാദിപ്പിച്ച് എല്ലാ വര്‍ഷവും ഏക്കറൊന്നിന് 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപവരെ ആദായമുണ്ടാക്കുന്നു. ഈ കര്‍ഷകരുടെ കൈവശം വേറിട്ട് എന്താണുള്ളത്? സ്വന്തം പഴങ്ങളും പച്ചക്കറികളും, എവിടെയും ആര്‍ക്കും വില്‍ക്കാനുള്ള ശക്തി, ഈ ശക്തിയാണ് ഇവരുടെ പുരോഗതിക്ക് അടിസ്ഥാനം. ഇപ്പോള്‍ ഈ ശക്തി രാജ്യത്തെ മറ്റു കര്‍ഷകര്‍ക്കും കിട്ടിയിരിക്കുന്നു. പഴത്തിനും പച്ചക്കറികള്‍ക്കും മാത്രമല്ല, സ്വന്തം കൃഷിയിടത്തില്‍ എന്തുത്പാദിപ്പിച്ചാലും – നെല്ലോ, ഗോതമ്പോ, കടുകോ, കരിമ്പോ ആകട്ടെ അത് സ്വന്തം ആഗ്രഹപ്രകാരം എവിടെയാണോ അധികം വില കിട്ടുന്നത്, അവിടെ വില്‍ക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് കിട്ടിയിരിക്കയാണ്.
ഇടനിലക്കാരില്ലാതെ
മൂന്നുനാലു വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ പഴം-പച്ചക്കറികളെ എ.പി.എം.സിയുടെ പരിധിയില്‍ നിന്ന് പുറത്തുകൊണ്ടിരുന്നു. ഈ മാറ്റം മഹാരാഷ്ട്രയിലെ പഴം-പച്ചക്കറി കര്‍ഷകരുടെ സ്ഥിതിയില്‍ മാറ്റം വരുത്തി. ഇതിന്റെ ഉദാഹരണമാണ് സ്വാമി സമര്‍ഥ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്. ഇത് കര്‍ഷകരുടെ സംഘമാണ്. പൂനയിലും മുംബൈയിലും കര്‍ഷകര്‍ ആഴ്ചച്ചന്തകള്‍ സ്വയം നടത്തുന്നു. ഈ വിപണികളില്‍ ഏകദേശം 70 ഗ്രാമങ്ങളില്‍ നിന്നും 7500 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്ക്കപ്പെടുന്നു. ഒരു ഇടനിലക്കാരനുമില്ലാതെ. ഗ്രാമീണ യുവാക്കള്‍, നേരിട്ട് വിപണിയിലും കൃഷിയിലും വില്പനയിലും പങ്കെടുക്കുന്നു. ഇതിന്റെ നേരിട്ടുള്ള നേട്ടം കര്‍ഷകര്‍ക്കാണ്, ഗ്രാമത്തിലെ യുവാക്കള്‍ക്ക് തൊഴിലും ലഭിക്കുന്നു.
തേനിയില്‍ നിന്ന്
തമിഴ്നാട്ടിലെ തേനി ജില്ലയില്‍ നിന്നുള്ളതാണ് കര്‍ഷകരുടെ മറ്റൊരു വിജയഗാഥ. തമിഴ്നാട് കേല ഫാര്‍മര്‍ പ്രൊഡ്യൂസ് കമ്പനിയുടേത്. ഈ ഫാര്‍മര്‍ പ്രൊഡ്യൂസ് കമ്പനി പേരിന് കമ്പനിയാണെന്നേയുള്ളൂ. സത്യത്തില്‍ ഇത് കര്‍ഷകര്‍ ചേര്‍ന്നുണ്ടാക്കിയ സംഘമാണ്. വളരെ ഇളവുള്ള വ്യവസ്ഥകളോടെ. ഈ കര്‍ഷകസമൂഹം ലോക്ഡൗണ്‍ സമയത്ത് അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് മെട്രിക് ടണ്‍ പച്ചക്കറികളും, പഴങ്ങളും വാഴക്കുലകളും വാങ്ങി ചെന്നൈ നഗരത്തില്‍ പച്ചക്കറി കിറ്റ് എത്തിച്ചു കൊടുത്തു. നിരവധി യുവാക്കള്‍ക്കാണ് അവര്‍ തൊഴില്‍ നല്‍കിയത്. ഇടനിലക്കാരില്ലാത്തതുകൊണ്ട് കര്‍ഷകര്‍ക്ക് നേട്ടമുണ്ടായി. ഉപഭോക്താക്കള്‍ക്കും ഇതു വഴി നേട്ടമുണ്ടായി. ഇതേപോലെ ലഖ്നൗവിലും കര്‍ഷകക്കൂട്ടായ്മയുണ്ട്. അതിന്റെ പേര് ഇരാദാ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ എന്നാണ്. ഇവരും ലോക്ഡൗണ്‍ സമയത്ത് കര്‍ഷകരുടെ വയലില്‍ നിന്ന് നേരിട്ട് പഴങ്ങളും പച്ചക്കറികളും വാങ്ങി നേരിട്ട് ലഖ്നൗവിലെ വിപണികളില്‍ വിറ്റു. ഇടനിലക്കാരില്‍ നിന്ന് മോചനവുമായി, ഇഷ്ടപ്പെട്ട വില ലഭിക്കുകയും ചെയ്തു.
ഇസ്മയില്‍ ഭായിയുടെ കഥ
ഗുജറാത്തില്‍ ബനാസ്കന്ധയിലെ രാംപുരാ ഗ്രാമത്തില്‍ ഇസ്മയില്‍ ഭായി എന്നൊരു കര്‍ഷകനുണ്ട്. അദ്ദേഹത്തിന്റെ കഥയും വളരെ രസമുള്ളതാണ്. ഇസ്മയില്‍ ഭായി കൃഷി ചെയ്യാനാഗ്രഹിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബമടക്കം അത് സ്വീകരിച്ചില്ല. ഇസ്മയില്‍ ഭായിയുടെ പിതാവ് കൃഷി ചെയ്തിരുന്നുവെങ്കിലും എപ്പോഴും നഷ്ടത്തിലായിരുന്നു. പിതാവ് തടസ്സം പറഞ്ഞു, കുടുംബത്തിന്റെ എതിര്‍പ്പുണ്ടായി. എന്നാല്‍ ഇസ്മയില്‍ ഭായി കൃഷി ചെയ്യാന്‍ തന്നെ തീരുമാനിച്ചു. കൃഷി നഷ്ടമാണെന്ന ചിന്ത മാറ്റിവെച്ചു.
അദ്ദേഹം കൃഷി ആരംഭിച്ചു പുതിയരീതികളില്‍, നവീനമായ മാര്‍ഗങ്ങളില്‍. ഉരുളക്കിഴങ്ങ് കൃഷിയാണ് ആരംഭിച്ചത്. തുള്ളിനനയിലൂടെ കൃഷി തുടര്‍ന്നു. ഇന്ന് അദ്ദേഹത്തിന്റെ ഉരുളക്കിഴങ്ങ് ഏറെ പ്രസിദ്ധമാണ്. അദ്ദേഹം ഗുണമേന്മയുള്ള ഉരുളക്കിഴങ്ങ്് വിളയിക്കുന്നു. ഇസ്മാഇല് ഭായി ഈ ഉരുളക്കിഴങ്ങ് നേരിട്ട് വലിയ കമ്പനികള്‍ക്ക് വില്‍ക്കുന്നു, ഇടനിലക്കാരെ കാണാനേയില്ല, ഇതിന്റെ ഫലമായി നല്ല ലാഭമുണ്ടാക്കുന്നു. ഇപ്പോള്‍ അദ്ദേഹം പിതാവിന്റെ കടം മുഴുവന്‍ വീട്ടിയിരിക്കുന്നു. ഇസ്മയില്‍ ഭായി ഇന്ന് തന്റെ പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകരെ സഹായിക്കുന്നു. അവരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായിതുടങ്ങി. ഇന്നത്തെ കാലത്ത് കൃഷിക്ക് നാം
പുതിയ മാര്‍ഗ്ഗങ്ങള്‍ എത്രത്തോളം നല്‍കുമോ അത്രയ്ക്ക് അത് മുന്നേറും. പുതിയ രീതികള്‍ വരും. നൂതനാശയങ്ങള്‍ ഉണ്ടാകും. മണിപ്പൂരിലുള്ള വിജയശാന്തി ഒരു നൂതനാശയത്തിന്റെ പേരില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ആളാണ്. അവര്‍ താമരനാളംകൊണ്ട് നൂലുണ്ടാക്കുന്ന ഒരു പുതിയ സ്റ്റാര്‍ട്ടപ് ആരംഭിച്ചിരിക്കുന്നു. ഇന്ന് അവരുടെ നൂതനാശയം കാരണം താമരകൃഷിയുടെ കാര്യത്തിലും ടെക്സ്റ്റൈലിന്റെ കാര്യത്തിലും ഒരു പുതിയ വഴി തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: