ന്യൂദല്‍ഹി: ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ ഓഫീസ് നഗരത്തില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ കേന്ദ്രആഭ്യന്തരമന്ത്രിയെ കണ്ട്. എന്‍ഐഎ ഓഫീസ് അനുവദിക്കാനായുള്ള നിവേദനം തേജസ്വി സൂര്യ എംപി അമിത് ഷായ്ക്ക് കൈമാറി.
ഓഗസ്റ്റില്‍ നഗരത്തില്‍ നടന്ന കലാപം ദേശവിരുദ്ധ ശക്തികള്‍ പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണ്. ബെംഗളൂരുവാണ് ഇത്തരം ശക്തികളുടെ പരിശീലന കേന്ദ്രമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗളൂരുവില്‍ എന്‍ഐഎ സ്ഥിരം യൂണിറ്റ് ഏര്‍പ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയതായി അദേഹം വ്യക്തമാക്കി.
എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. തേജസ്വിയെ ബിജെപി പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. തേജസ്വി സൂര്യ ബെംഗളൂരുവിനെ നശിപ്പിക്കുകയാണ്. ഇത് ലജ്ജാകരമാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെശിവകുമാര്‍ പറഞ്ഞു.
തേജസ്വിയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രംഗത്തെത്തിയിട്ടുണ്ട്. എന്‍ഐഎയെ ഇവിടെ കൊണ്ടുവരണമെന്ന് വര്‍ഷങ്ങളായി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ടെന്ന് അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: