ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക് 83 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,877 പേരാണ് രാജ്യത്ത് രോഗമുക്തരായത്. ഇതോടെ രോഗമുക്തരുടെ എണ്ണം 51,01,397 ആയി ഉയര്‍ന്നു.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ മഹാരാഷ്ട്രയാണ്. ഇരുപതിനായിരത്തോളം പേരാണ് പ്രതിദിനം രോഗമുക്തരാകുന്നത്. തൊട്ടുപിന്നില്‍ കര്‍ണ്ണാടകയും ആന്ധ്രാപ്രദേശുമാണ്. 7000 ലധികം പേരാണ് പ്രതിദിന ഈ സംസ്ഥാനങ്ങളില്‍ രോഗമുക്തി നേടുന്നത്.
സുഖംപ്രാപിച്ചവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ അഞ്ചിരട്ടിയാണ്. രോഗമുക്തി നേടിയവരുടെയും നിലവില്‍ രോഗബാധിതരായവരുടേയും എണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം 41.5 ലക്ഷത്തിലധികമാണെന്ന് ആരോഗ്യ മന്ത്രാലയം കണക്കുകളിലൂടെ വ്യക്തമാക്കി. നിലവില്‍ രോഗബാധിതരായവരുടെ എണ്ണം ആകെ രോഗബാധിരായവരുടെ എണ്ണത്തിന്റെ 15.42 ശതമാനം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: