കൊച്ചി : ലൈഫ് മിഷന്‍ കരാറിനായി സ്വപ്‌ന സുരേഷിന് കൈക്കൂലി നല്‍കിയതായി യുണിടാക്. കരാറുമായി ബന്ധപ്പെട്ട അഴിമതിയില്‍ സിബിഐ നടത്തിയ ചോദ്യം ചെയ്യലില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വപ്‌നയ്‌ക്ക് കൈക്കൂലി നല്‍കിയതായി തെളിയിക്കുന്ന സന്തോഷിന്റെ ഡയറിയും സിബിഐ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പദ്ധതിയുടെ കമ്മിഷന്‍ ആയി കോണ്‍സുലേറ്റിലെ യുഎഇ പൗരന് ബാങ്ക് അക്കൗണ്ട് വഴി 3. 5 കോടി കൈമാറി. ലൈഫ് മിഷന്‍ കരാറിനായി കമ്പനിയുടെ പേര് നിര്‍ദ്ദേശിക്കുന്നതിനായി സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഒരു കോടി രൂപ കൈമാറിയെന്നും സന്തോഷ് വെളിപ്പെടുത്തി. കരാര്‍ ലഭിക്കുന്നതിനായി യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കായി നല്‍കിയ കമ്മിഷന്‍ തുകയും കൈക്കൂലിയായി കണക്കാക്കുമെന്നാണ് സിബിഐ നിലപാട്.
സന്തോഷിനൊപ്പംം ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ സന്തോഷിനെയും സിബിഐ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. കോണ്‍സുലേറ്റ് ഭവന നിര്‍മാണ കരാര്‍ നേരിട്ട് കൈമാറിയതാണെന്നും ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടില്ലെന്നുമായിരുന്നു സന്തോഷ് ഈപ്പന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ പിന്നീടത് മാറ്റി പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: