കൊല്‍ക്കത്ത: ദുര്‍ഗാദേവിയായി അഭിനയിച്ചതിന് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് വധഭീഷണി. ദുര്‍ഗാ ദേവിയായി വേഷം ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടാണ് തീവ്രഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ദുര്‍ഗാദേവിയും ശൂലവും ഇസ്ലാമിന് ഹറാമാണെന്നും നടി മാപ്പ് പറയണമെന്നുമാണ് മതതീവ്രവാദികളുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ വധിക്കുമെന്ന് താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ വന്ന് ഭീഷണിമുഴക്കിയിട്ടുണ്ട്.
മുസ്ലിം മതവിശ്വാസിയായ യുവതി ഹിന്ദുദൈവമായി വേഷം ധരിച്ചതും ചിത്രം പ്രചരിപ്പിച്ചതും കുറ്റമാണ്. ‘അള്ളാഹുവിനെ ഭയപ്പെടാത്ത നിങ്ങള്‍ക്ക് മരണമാണ് കൂലി’ എന്ന തരത്തിലുള്ള സന്ദേശങ്ങളും ഫോണ്‍കോളുകളും ലഭിച്ചതായും താരം മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് വധഭീഷണി ഉള്ളതിനാല്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമബംഗാള്‍ ബിജെപി നേതൃത്വവും നടിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
ഈ മാസം 17 ന് മഹാലയ ഉത്സവത്തിന്റെ ഭാഗമായാണ് നുസ്രത്ത് ജഹാന് ദുര്‍ഗാദേവിയുടെ വേഷം ധരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ബംഗ്ലാദേശില്‍ നിന്നുമുള്ള തീവ്ര ഇസ്ലാമിസ്റ്റുകളും നുസ്രത്തിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മുന്‍പും നുസ്രത്ത് ജഹാന് വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്.ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തിയ നുസ്രത് ജഹാന് പേരും മതവും മാറണമെന്ന് ഇസ്ലാം മതപണ്ഡിതന്മാര് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: