ന്യൂദല്‍ഹി : നമാമി ഗംഗേ പദ്ധതിക്ക് ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. നമാമി ഗംഗേയ്്ക്ക് കീഴിലായി ആറ് പദ്ധതിക്കാണ് ഇന്ന് തുടക്കമിട്ടിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഈ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതോടൊപ്പം ജല്‍ ജീവന് മിഷന് ലോഗോ പുറത്തിറക്കുകയും ചെയ്തു.
68 എംഎല്‍ഡി മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മാണം, ഹരിദ്വാറിലെ ജഗജീത്പൂരിലുള്ള 27 എംഎല്‍ഡി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നവീകരണം. ഹരിദ്വാറിലെ സരായ്യിലുള്ള 18 എംഎല്‍ഡി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണം എന്നിവയാണ് മോദി ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുന്നത്.
ഗംഗാ നദിയുടെ സംസ്കാരവും ജൈവ വൈവിദ്ധ്യവും പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഗംഗ അവലോകന്‍ മ്യൂസിയവും ഇതോടൊപ്പം പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഹരിദ്വാറിലെ ചാന്ദിഘട്ടിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗംഗാനദിയെ ഒരു പരിധിവരെ ശുദ്ധമായി സൂക്ഷിക്കാന്‍ സാധിക്കും. ഗംഗയ്ക്ക് അടുത്തുള്ള 17 പട്ടണങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തിന് തന്നെ സുപ്രധാന നേട്ടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: