ന്യൂദല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചു. തോമസ്ചാണ്ടിയുടേയും വിജയന്‍പ്പിളളയുടേയും നിര്യാണത്തെ തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സര്‍ക്കാരിന്റേയും മറ്റ് പാര്‍ട്ടികളുടേയും ആവശ്യം കമ്മിഷന് അംഗീകരിക്കുകയായിരുന്നു.
ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ നിലനില്‍ക്കുന്ന ഗുരുതരമായ കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന തീരുമാനമെടുത്തത്.
സി എഫ് തോമസിന്റെ മരണത്തെതുടര്‍ന്ന് ഒഴിവ് വന്ന ചങ്ങനാശ്ശേരിയിലും ഉപതെരഞ്ഞെടുപ്പു നടക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നു. അതും ഉണ്ടാകില്ലന്ന് ഉറപ്പായി.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടും ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് തേടിയിരുന്നു. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നാലും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറ് മാസത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. അടുത്ത വര്‍ഷം ഏപ്രിലോടെ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അതിനാല്‍ ഇപ്പോള്‍ തിരക്കിട്ട് ആറ് മാസത്തേക്കായി മാത്രം ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കേണ്ടതില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കുകയായിരുന്നു
കൂടാതെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് അധിക ചെലവും, കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും ആളുകളും ആവശ്യമുണ്ടെന്നും അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പൊതുവായ താത്പ്പര്യം എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന് തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് എത്തിയിരിക്കുന്നത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
സംസ്ഥാനത്തെ കൂടുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാരിനും ഈ തീരുമാനം ആശ്വാസമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കുകയും തീരുമാനമാകുകയും ചെയ്തെങ്കിലും പ്രതിപക്ഷവും സര്‍ക്കാരും ഒറ്റക്കെട്ടായി ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടില്‍ത്തന്നെയായിരുന്നു. ആറ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റു സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: