Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി ഇത് ആവര്‍ത്തിക്കരുത്…കുറ്റക്കാര്‍ രക്ഷപ്പെടരുത്…

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് സ്വകാര്യ ആശുപത്രികളിലടക്കം പതിനാലു മണിക്കൂര്‍ അലഞ്ഞ്, ഒടുവില്‍ രണ്ട് പിഞ്ചോമനകളുടെ മൃതദേഹങ്ങളുമായി ഖബര്‍സ്ഥാനിലേക്ക് നടക്കേണ്ടി വന്ന മാധ്യമപ്രവര്‍ത്തകന്‍ (സുപ്രഭാതം) കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി എന്‍.സി. ഷെരീഫ് തന്റെ അനുഭവങ്ങള്‍ വിവരിച്ച് കുറിച്ച വരികള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 29, 2020, 12:33 pm IST
in Kerala

ജീവിതത്തില്‍ ആദ്യമായി ഞാന്‍ പൊട്ടിക്കരഞ്ഞ ദിനമായിരുന്നു ഇന്നലെ. എന്റെ ഭാര്യ ഒന്‍പത് മാസം ഗര്‍ഭിണിയാണ്. സെപ്തംബര്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിഎംഒ ഡോ. സക്കീന, നോഡല്‍ ഓഫീസര്‍ ഡോ.പി. ഷിനാസ് ബാബു, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. രഹന എന്നിവര്‍ അവള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. 15ന് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങി. 18ന് രാത്രി അവള്‍ക്ക് കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തത്തുടര്‍ന്ന് വീണ്ടും മഞ്ചേരിയില്‍ അഡ്മിറ്റ് ചെയ്തു. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച അവളോട് വളരെ മോശമായാണ് ഒരു ജീവനക്കാരി പെരുമാറിയത്. പക്ഷെ അതൊരു വിഷയമാക്കി എടുക്കാതെ ഞങ്ങള്‍ മറക്കാന്‍ ശ്രമിച്ചു.

ഇനി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കാണിക്കേണ്ടെന്നും പേടിയാണെന്നും അവള്‍ കരഞ്ഞു പറഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സാവിവരങ്ങളും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഞാന്‍ എടവണ്ണ ഇ.എം.സി ആശുപത്രിയില്‍ ചെന്നു. ആശുപത്രിയുടെ മാനേജിങ് ഡയറക്ടര്‍ വളരെ മാന്യമായി പെരുമാറുകയും ഡോക്ടറോട് ചോദിച്ച് പറയാമെന്നും അറിയിച്ചു. ഞാന്‍ മനസുരുകി പ്രാര്‍ത്ഥിച്ചു. ‘കൊവിഡ് ബാധിച്ചത് അവളുടെ തെറ്റല്ലല്ലൊ, അവള്‍ക്ക് പ്രസവ സംബന്ധമായ ചികിത്സ ലഭിക്കണം’. പക്ഷെ നിരാശയായിരുന്നു ഫലം. ഒരു തവണ കൊവിഡ് ബാധിച്ചതിനാല്‍ വീണ്ടും രോഗം ഉണ്ടാകുമെന്നും നിങ്ങള്‍ വേറെ ആശുപത്രികളില്‍ അന്വേഷിക്കൂ എന്നായിരുന്നു എടവണ്ണ ഇ.എം.സിയില്‍ നിന്നുള്ള പ്രതികരണം. (സര്‍ക്കാര്‍ നല്‍കുന്ന ആന്റിജന്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് രോഗം ഭേദമായതിന് തെളിവായി പരിഗണിക്കാന്‍ ഇവര്‍ തയാറായില്ല).

ശനിയാഴ്ച പുലര്‍ച്ചെ അടിവയറ്റിലും ഊരയ്‌ക്കും ശക്തമായ വേദന അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.30ന് ഞാന്‍ അവളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചെങ്കിലും അവളെ ഉള്‍ക്കൊള്ളാന്‍ മനസില്ലാത്ത രീതിയിലായിരുന്നു ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം. ഇവിടെ നിങ്ങളെ എടുക്കില്ലെന്നും കൊവിഡ് രോഗികള്‍ക്ക് മാത്രമേ ചികിത്സ നല്‍കുകയുള്ളൂ എന്നും അവര്‍ പറഞ്ഞു. മറ്റു മാര്‍ഗമില്ലെന്നും സ്വകാര്യ ആശുപത്രിയില്‍ എടുക്കുന്നില്ലെന്നും പറഞ്ഞു നോക്കി. പക്ഷെ ചികിത്സ നല്‍കാനാവില്ലെന്ന വാശിയായിരുന്നു അവര്‍ക്ക്.

 അവള്‍ക്ക് വേദന ഇല്ലെന്നും നിങ്ങളെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്നും ലേബര്‍ റൂമില്‍ നിന്ന് പറഞ്ഞു. എവിടേക്കെങ്കിലും റഫര്‍ ചെയ്ത് തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്റെ ആവശ്യപ്രകാരം രാവിലെ 8.30ന് കോഴിക്കോട് കോട്ടപറമ്പിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട് തയാറാക്കി. എന്നാല്‍ പിന്നീട് വന്ന ഡോക്ടര്‍ അവളെ പരിശോധിച്ചു. നല്ല വേദനയുണ്ടെന്നും ഇപ്പോള്‍ ഇവിടെ നിന്ന് പോകാതിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. (ആ ഡോക്ടര്‍ക്ക് അവളുടെ പ്രയാസങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു). എന്നാല്‍, ഇതിനിടയില്‍ അവളെ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തു. അവള്‍ പ്രസവവേദനയാല്‍ പ്രയാസം നേരിട്ടിട്ടും മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നീതി ലഭിച്ചില്ല.

ഞങ്ങളെ അവിടെ നിന്ന് പറഞ്ഞുവിടുമ്പോള്‍ സമയം 11.45 ആയിക്കാണും. കോഴിക്കോട് കോട്ടപറമ്പിലെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി. ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു. പക്ഷെ അവള്‍ അനുഭവിക്കുന്ന വേദനയെ തോല്‍പ്പിക്കാന്‍ എന്റെ ആശ്വാസ വാക്കുകള്‍ക്ക് ആയില്ല. ഇരിപ്പുറക്കാതെ അവള്‍ വാഹനത്തില്‍ നിന്ന് എണീറ്റ് നില്‍ക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ കോട്ടപറമ്പ് ആശുപത്രിയില്‍ എത്തുമ്പോള്‍ സമയം 1.38. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അവിടെ വലിയ തിരക്കാവുമെന്നും പറ്റുമെങ്കില്‍ മറ്റു ആശുപത്രി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

 ഇതേ തുടര്‍ന്ന് ഞാന്‍ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് വിളിച്ചു. കൊവിഡ് സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടോ എന്ന് ചോദിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് മതിയാകില്ലെന്നും ആര്‍ടിപിസിആര്‍ വേണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചു. പ്രിയപ്പെട്ടവള്‍ക്ക് ചികിത്സ ലഭിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നായതോടെ ഞാന്‍ കോഴിക്കോട് അശ്വനി ലാബില്‍ കയറി കൊവിഡ് പരിശോധന സംബന്ധിച്ച വിവരങ്ങള്‍ തേടി. 24 മണിക്കൂറിന് ശേഷമേ റിസള്‍ട്ട് ലഭിക്കൂ എന്നായിരുന്നു മറുപടി. ഇക്കാര്യം ഞാന്‍ ഓമശ്ശേരി ആശുപത്രിയില്‍ വിളിച്ചു പറഞ്ഞു. എന്നിട്ടും അവര്‍ ചികിത്സ നല്‍കാന്‍ തയാറായില്ല. അവള്‍ കഠിനമായ വേദനയാല്‍ കരയാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ഓമശ്ശേരി ആശുപത്രിയിലേക്ക് വിളിച്ചു, സഹായിക്കണമെന്നും ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ, ആര്‍ടിപിസിആര്‍ ഇല്ലാതെ ചികിത്സ തരാനാകില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു.

പിന്നീട് മുക്കം കെഎംസിടിയില്‍ വിളിച്ചു. എന്റെ ദയനീയാവസ്ഥ മനസിലാക്കിയ അവര്‍ ചികിത്സ നല്‍കാന്‍ തയാറായി. ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവായിരുന്നു ഫലം. സ്‌കാന്‍ ചെയ്തതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

ആശുപത്രികളില്‍ നിന്ന് നേരിട്ട അവഗണന അറിഞ്ഞ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും മലപ്പുറം ഡിഎംഒ ഡോ. സക്കീനയും എന്നെ വിളിച്ചു. വിവരങ്ങള്‍ തിരക്കി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പേടിക്കേണ്ടതില്ലെന്നും ആവശ്യമായതെല്ലാം ചെയ്യാമെന്നും ഉറപ്പു നല്‍കി. മന്ത്രിയും ഡിഎംഒയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വിളിച്ചു.

ഇനി ഇത് ആവര്‍ത്തിക്കരുത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ നടപടി വേണം. സംസ്ഥാന സര്‍ക്കാര്‍ ആന്റിജന്‍ പരിശോധനയിലൂടെ കൊവിഡ് ഭേദമായെന്ന് കണ്ടെത്തിയാണ് ആശുപത്രികളില്‍ നിന്ന് വീട്ടിലേക്ക് അയയ്‌ക്കുന്നത്. ഈ റിസള്‍ട്ട് സ്വകാര്യ ആശുപത്രികള്‍ അംഗീകരിക്കാന്‍ നടപടി വേണം. ഇത് നടപ്പായില്ലെങ്കില്‍ കൊവിഡ് ഭേദമായ ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് തുടര്‍ക്കഥയാകും. ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നല്‍കും. കുറ്റക്കാര്‍ രക്ഷപ്പെടരുത്. ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത്.

Tags: കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.