കൊച്ചി: മുഖ്യമന്ത്രി അധ്യക്ഷനായ ലൈഫ് മിഷന് പാര്‍പ്പിട പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്ന സിബിഐ ഇന്നലെ നടത്തിയത് തന്ത്രപരമായ രണ്ടു നീക്കങ്ങള്‍. ഇതോടെ, സെക്രട്ടേറിയറ്റില്‍നിന്ന് വിജിലന്‍സ് മാറ്റിയ ഫയലുകളും രേഖകളും സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ സിബിഐയുടെ കൈയിലായി. ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട്, ഫ്ളാറ്റ് നിര്‍മാണ കരാര്‍ കമ്പനിയായ യൂണിടാക്കിന്റെ എംഡി സന്തോഷ് ഈപ്പനേയും ഭാര്യ സീമ സന്തോഷിനേയും സിബിഐ സംഘം കൊച്ചിയിലെ ഓഫീസില്‍ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും വിളിപ്പിക്കും.
അതേസമയംതന്നെ വടക്കാഞ്ചേരി നഗരസഭയില്‍നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ ശേഖരിച്ചു. സെക്രട്ടേറിയറ്റിലുള്ള ഫയലുകളുടെ കോപ്പികള്‍ വടക്കാഞ്ചേരിയില്‍നിന്ന് കിട്ടി. ചില ഫയലുകളുടെ റഫറന്‍സ് നമ്പറും ഓര്‍ഡറുകളുടെയും മറ്റു പരാമര്‍ശങ്ങളുടെയും വിവരങ്ങളും ഈ ഫയലില്‍നിന്ന് നേടാന്‍ കഴിഞ്ഞു.
സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്, മുഖ്യമന്ത്രിയുടെ ഓഫീസ്, ഇടനിലക്കാരി സ്വപ്ന സുരേഷ് തുടങ്ങിയവര്‍ പദ്ധതിയില്‍ നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് യൂണിടാക് എംഡിയില്‍നിന്നും ഡയറക്ടറില്‍നിന്നും സിബിഐ വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ലൈഫ് മിഷന് സിഇഒ യു.വി. ജോസ്, സ്വപ്ന സുരേഷ് എന്നിവര്‍ ഇഡിക്ക് നല്കിയ വിശദീകരണങ്ങളും ഇവരുടെ മൊഴികളും രേഖയിലായതോടെ കേസില്‍ എന്തെല്ലാം തിരിമറിക്ക് വിജിലന്‍സ് ശ്രമിച്ചാലും ഫലമില്ലെന്നായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: