തിരുവനന്തപുരം : കോവിഡ് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് കോവിഡ് ബാധിച്ച് എസ്എടിയില്‍ ചികിത്സയിലായിരുന്ന വെളളനാട് സ്വദേശി സജേഷിന്റെ മകളുടെ കാലില്‍ എലി കടിച്ചത്. ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞപ്പോഴാണ് എലി കടിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെടുന്നത്. ചികിത്സ ലഭിക്കാന്‍ എട്ടുമണിവരെ കാത്തിരിക്കേണ്ടി വന്നെന്നും മാതാപിതാക്കള്‍ പറയുന്നു.
പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളെജിനുള്ളിലെ എസ്എടി ആശുപത്രിക്കെതിരെയാണ് ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ബുധനാഴ്ചയാണ് സജേഷിനും ഭാര്യയ്ക്കും കുഞ്ഞിനും കോവിഡ് പോസിറ്റീവാകുന്നത്. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും എസ്എടിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എലി ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ആശുപത്രിയില്‍ എലി ശല്യം രൂക്ഷമാണെന്ന് സൂപ്രണ്ടും സമ്മതിച്ചു. എലി കടിച്ചതായി പരാതിപ്പെട്ടതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും ഡിസ്ചാര്‍ജും ചെയ്തതിനു പുതിയ ന്യായീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സാധാരണമാണെന്നാണ് സൂപ്രണ്ടിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: