ടൂറിന്: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഡബിളില്‍ പത്തംഗ യുവന്റ്സ് തോല്‍ക്കാതെ രക്ഷപ്പെട്ടു. സീരി എയില്‍ എ.എസ് റോമയുമായി അവര്‍ സമനില പിടിച്ചു (2-2). റോമയ്ക്കായി ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ജോര്‍ദാന്‍ രണ്ട് ഗോളുകള്‍ നേടി. 31-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ജോര്‍ദാന്‍ റോമയെ മുന്നലെത്തിച്ചു. എന്നാല്‍ 44-ാം മിനിറ്റില്‍ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്കോര്‍ ചെയ്ത് ജോര്‍ദാന്‍ വീണ്ടും റോമയ്ക്ക് ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ യുവന്റ്സ് മിഡ്ഫീല്‍ഡര്‍ റാബിയോറ്റ് രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് പത്ത് പേരുമായാണ് യുവന്റസ് പൊരുതിയത്. 69-ാം മിനിറ്റില്‍ മികച്ചൊരു ഹെഡ്ഡറിലൂടെ റൊണാള്‍ഡോ സ്കോര്‍ ചെയ്തു. ഇതോടെ യുവന്റസ് തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ യുവന്റ്സ് അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: