ലക്നൗ: മുംബൈയില്‍ നിന്നും കൊടുംകുറ്റവാളിയെ പിടികൂടി കൊണ്ടുവരുന്നതിനിടെ യുപി പോലീസിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ക്രിമിനലായ ഫിറോസ് അലി അപകടത്തില്‍ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന മൂന്നു പോലീസുകാര്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് യുപി പോലീസ് അറിയിച്ചു. ലക്നൗ പൊലീസ് സഞ്ചരിച്ചിരുന്ന വാഹനമാണ് മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ അപകടത്തില്‍പ്പെട്ടത്. മുംബൈയില്‍ നിന്നും
പിടികൂടിയ പ്രതിയുമായി ഉത്തര്‍പ്രദേശിലേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്. വേഗത്തില്‍ എത്തിയ വാഹനത്തിന് മുന്നിലേക്ക് പശു എടുത്തുചാടിയതാണ് അപകടത്തിന് കാരണമെന്ന പോലീസ് വ്യക്തമാക്കി. നിയന്ത്രണംവിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. ഫിറോസ് അലി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി അധികൃതര്‍ പറയുന്നു. കൊലപാതകം അടക്കമുള്ള കേസുകളില്‍ സ്ഥിരം കുറ്റവാളിയാണ് ഫിറോസ് അലി. 2018 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഒടുവില്‍ മുംബൈയില്‍ നിന്നും ഇയാളെ പിടികൂടി കൊണ്ടുവരുമ്പോഴാണ് ദേശീയ പാത 46ല്‍ വെച്ച് അപകടം ഉണ്ടായത്.
പരുക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും ഫിറോസ് അലിയുടെ സഹോദരീ ഭര്‍ത്താവിനെയും നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഫിറോസ് അലി. 2018 മുതല്‍ ഒളിവില്‍ പോയ ഇയാളെ പിടികൂടുന്നതിനായി മുംബൈ പോലീസ് നിരന്തര പരിശ്രമം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് അലി ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: