തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ചു സര്‍ക്കാര്‍ തലത്തില്‍ ധാരണയായില്ല. ഭക്തരെ പ്രവേശിപ്പിക്കണമെന്നും മുഖ്യമന്ത്രിയും കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പ്രവേശിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രിയും ഉന്നതതല യോഗത്തില്‍ നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് ദര്‍ശനം സംബന്ധിച്ച കാര്യത്തിലെ നിയന്ത്രണങ്ങള്‍ അടക്കം തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിക്കാന്‍ തീരുമാനമായി. ആരോഗ്യ വകുപ്പ് സെക്രട്ടറി, ദേവസ്വം സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരടങ്ങിയസമിതി ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഒരു ദിവസം എത്രപേര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് വേണ്ടി നടപ്പാക്കേണ്ട പ്രോട്ടോകോള്‍ എന്തൊക്കെ, വെര്‍ച്വല്‍ ക്യൂ വഴി എത്രപേരെ അനുവദിക്കാം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദര്‍ശനം അനുവദിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക. അതേസമയം, മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കുറക്കണമെന്ന് തീരുമാനം ഏവരും അംഗീകരിച്ചു. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രം തീര്‍ഥാടകരെ പ്രവേശിപ്പിക്കാനും തീരുമാനിച്ചു.
കോവിഡ് രോഗമില്ലെന്ന സഥിരീകരിച്ചാല് മാത്രമേ സന്നിധാനത്തേക്ക പ്രവേശിപ്പിക്കൂ. നെയ്യഭിഷേകത്തിന് പകരം സംവിധാനം ഒരുക്കും. സന്നിധാനത്ത വിരിവെക്കാന്‍ അനുവാദം നല്‍കില്ല. അന്നദാനം പരിമിതമായ രീതിയില്‍ നടത്തുമെന്നും പൊതുവായ പാത്രങ്ങള്‍ ഉപയോഗിക്കാതെ പകരം സംവിധാനം കണ്ടെത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഇതെല്ലാം സമിതിയുടെ അന്തിമറിപ്പോര്‍ട്ടിനെ ആശ്രയിച്ചാകും തീരുമാനമെന്നും വാസു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: