ന്യൂദല്‍ഹി : ലോകം കൊറോണ വൈറസ് മഹാമാരിക്കെതിരായ യുദ്ധത്തില്‍. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. ഒഴിവാക്കാന്‍ ആകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടം കുടുംബ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും അവര്‍ക്കിടയില്‍ കൂടുതല്‍ അടുപ്പം ഉണ്ടാക്കാനും സഹായിച്ചു. കഥകളുടെ ചരിത്രവും പുരാതനമാണെന്നും ഒരു ആത്മാവ് ഉള്ളിടത്ത് ഒരു കഥയുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യക്ക് കഥ പറിച്ചിലിന്റെ ഒരു സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബം എന്ന് നിലയില്‍ കഥ പറിച്ചിലിനായി കുറച്ച് സമയം നീക്കി വെക്കുക. അതൊരു അത്ഭുതകരമായ അനുഭവം ആയിരിക്കും. അതേസമയം തന്നെ രാജ്യത്ത് മഹത് വ്യക്തികളുടെ കഥകള്‍ പ്രത്യേകം പരാമര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലും തമിഴ്നാടിനും കഥപറിച്ചിലിന്റെ ഒരു പാരമ്പര്യം തന്നെയുണ്ട്. വില്ലുപാട്ട് എന്നാണ് വിളിക്കുന്നത്. ഇത്തരത്തില്‍ നാടന്‍ കഥകളെ ജനപ്രിയമാക്കുന്നതിനായി നിരവധി വേദികളുമുണ്ട്. ഒരു വിഷയം കണ്ടെത്തുകയും അതിനെ കുറിച്ച് കഥപറയുകയും ചെയ്യുകയും ഇത്തരത്തില്‍ ഓരോ അംഗം ഒരു വിഷയം തെരഞ്ഞെടുത്ത് കഥകള്‍ പറയണമെന്നും നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. അത് കൊവിഡിനെ കുറിച്ചാകാം, ധീരതയെ കുറിച്ചാവാം… അല്ലെങ്കില്‍ മറ്റേതെങ്കിലുമാകാം. സാരോപദേശ കഥകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രതീകമാണ്. പ്രത്യേകിച്ച് 1857 നും 1947 നും ഇടയിലെ സംഭവങ്ങള്‍. നമുക്ക് അവരെയെല്ലാം കഥകളിലൂടെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താമെന്നും മോദി പറഞ്ഞു.
അതേസമയം കാര്‍ഷിക ബില്ലിന്റെ ഗുണങ്ങളും അദ്ദേഹം ജനങ്ങളോട് പങ്കുവെച്ചു. കര്‍ഷകരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. കര്‍ഷകരില്‍ ഊന്നിയുള്ള വിപണിയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. തടസങ്ങളില്ലാതെ കാര്‍ഷികോത്പന്നങ്ങള്‍ക്കായി കര്‍ഷകര്‍ സ്വയം പര്യാപ്തത കൈവരിക്കണം. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി വിപണനം നടത്താനുമുള്ള സ്വാതന്ത്രം നല്‍കുക കൂടിയാണ് കാര്‍ഷിക ബില്ലിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിലൂടെ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് ലാഭം ലഭ്യമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: