തിരുവനന്തപുരം: സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നു വിജിലന്‍സ് പിടിച്ചെടുത്തതില്‍ ദുരൂഹതയേറുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമാണോ ഈ നടപടിയെന്നാണ് സിബിഐ സംശയിക്കുന്നു. സിബിഐ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രിമാരിലേക്കുമാണ് നീളുന്നത്. അതുമുന്‍കൂട്ടിക്കണ്ട് ഫയലുകള്‍ കടത്താനുള്ള ശ്രമം വിജിലന്‍സ് നടത്തിയെന്നാണ് സംശയമുയരുന്നത്.
ലൈഫ് മിഷന് കരാര്‍ ക്രമക്കേടില്‍ വെള്ളിയാഴ്ച വൈകിട്ട് സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് പദ്ധതിയുടെ ധാരണാപത്രം ഉള്‍പ്പടെയുള്ള സുപ്രധാന ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം തിരച്ചിലില്‍ ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ഇടപാടുകളുടെ സുപ്രധാന രേഖകളുള്‍പ്പടെയാണ് കസ്റ്റഡിയിലെടുത്തത്. നിയമോപദേശവും ധാരണാപത്രത്തിന്റെ കരടും ഇതില്‍ ഉള്‍പ്പെടുന്നു. തദ്ദേശ ഭരണവകുപ്പ് പ്രവര്‍ത്തിക്കുന്ന അനക്സ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു പരിശോധന.
പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ച് കഴമ്പുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിബിഐ രംഗത്തു വന്നതോടെയാണ് അടിയന്തര അന്വഷണം നടത്തി പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളെല്ലാം വിജിലന്‍സ് കസ്റ്റഡയിലെടുത്തത്.
കസ്റ്റഡിയില്‍ എടുത്ത ഫയലുകളെല്ലാം സിബിഐക്ക് നല്‍കേണ്ടി വരും. ഫയലുകള്‍ നല്കാതിരിക്കാനുള്ള വഴികളാണ് ഇപ്പോള്‍ വിജിലന്‍സ് ആലോചിക്കുന്നത്. അതേസമയം, വിജിലന്‍സ് സംഘം ഫയലുകള്‍ ശേഖരിച്ചത് ചട്ടം ലംഘിച്ചെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. നടപടി വിജിലന്‍സ് നിയമങ്ങള്‍ക്ക് എതിരാണ്. പ്രാഥമിക അന്വേഷണ സമയത്ത് പകര്‍പ്പുകള്‍ മാത്രമേ ശേഖരിക്കാനാകൂവെന്ന് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പ്രോസിക്യൂഷന് ജി. ശശീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: