കുമ്പള: ബിഎംഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്ന് ബിജെപി മഞ്ചേശ്വംരം മണ്ഡലം കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമ്പളയില്‍ നിന്നും നായ്ക്കാപ്പിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന ബിഎംഎസ് പ്രവര്‍ത്തകരെ ബൈക്കില്‍ പിന്തുടര്ന്ന് വന്നവര്‍ കാറിനു നേരെ കല്ലെറിഞ്ഞ് ചില്ലുകള്‍ തകര്‍ക്കുകയും തുടര്‍ന്ന് ഓടിച്ചുപോയ ബൈക്കിനെ പിന്തുടര്ന്ന് പോകുന്നതിനിടയില്‍ ബൈക്ക് ഓടിച്ചയാള്‍ ഒരു വീട്ടില്‍ കയറുകയായിരുന്നു.
കല്ലെറിഞ്ഞ പ്രതിയെ വീട്ടില്‍ നിന്ന് പുറത്തിറക്കണമെന്ന് പറഞ്ഞപ്പോള്‍ ഇവിടെയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സമയത്ത് അകത്തുണ്ടായിരുന്ന നിരവധി കേസിലെ പ്രതി മൊബൈലില്‍ ഗുണ്ടകളെ വിളിച്ചുവരുത്തി ബിഎംഎസ് പ്രവര്‍ത്തകരെയും മറ്റും ആക്രമിക്കുകയുണ്ടായി. യഥാര്‍ത്ഥ സംഭവം ഇതാണെന്നിരിക്കെ ബിഎംഎസ് പ്രവര്‍ത്തകരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.
വീട്ടിനകത്ത് നിന്ന് ഫോണ്‍ ചെയ്ത ശിവ എന്ന കുറ്റവാളി വിളിച്ചു വരുത്തിയ ക്രിമിനലുകളായ മനോജ്, അനന്തപുരം ക്ഷേത്രത്തിലെ ട്രസ്റ്റ് മെമ്പറായ ജയപ്രകാശും, ഉദയകുമാര്‍ എന്ന മറ്റൊരു ട്രസ്റ്റ് മെമ്പറും, ഹര്‍ഷാദ്, സൈലു, സനോജ്, പ്രസന്ന എന്നിവരടക്കം പതിനഞ്ചോളം പേര് ചേര്‍ന്നാണ് ബിഎംഎസ് പ്രവര്‍ത്തകരെ വടിവാളും, മറ്റ് മാരകായുധങ്ങളുമായി കൊലപ്പെടുത്താന്‍ ശ്രമിച്ചതും, കാര്‍ തച്ചുതകര്‍ത്തതും.
ഈ ക്രിമിനലുകള്‍ക്കൊക്കെ സാമ്പത്തിക സഹായവും മറ്റും ചെയ്തുവരുന്നത് തമിഴ്നാട്ടില്‍ നിന്നും ഇവിടെയെത്തി സ്ഥിരതാമസമാക്കിയ ചന്ദ്രു എന്ന കുമ്പളയിലെ അറിയപ്പെടുന്ന ചൂതാട്ട മാഫിയ നേതാവാണ്. ചൂതാട്ടം കൂടാതെ പണം പലിശക്ക് നല്കി വീടുകളും സ്ഥലങ്ങളും ഈ ക്രിമിനല്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. മുരളി വധക്കേസിന്റെ വിധി വന്ന സമയത്ത് ലക്ഷങ്ങള്‍ ചെലവാക്കി മദ്യവും ലഹരികളും നല്കി ആഘോഷിക്കുകയും ചെയ്ത ഈ ക്രിമിനല്‍ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ്. ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് സൈ്വര ജീവിതം ഉറപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബിജെപി മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ സുരേഷ്കുമാര്‍ ഷെട്ടി, അഡ്വ.ബാലകൃഷ്ണ ഷെട്ടി, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി പുഷ്പരാജ്, മുരളീധര യാദവ്, ബി.ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: