തിരുവനന്തപുരം : ഫെമിനിസ്റ്റുകളെ അപമാനിച്ചെന്ന് ആരോപിച്ച് വെള്ളായണി സ്വദേശിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തു. വിജയ് പി. നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യൂട്യൂബില്‍ വീഡിയോ ചെയ്തെന്ന് ആരോപിച്ച് വിജയ് താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിന് സമീപത്തെ ലോഡ്ജ് മുറിയിലെത്തി സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫേസ്ബുക്കിലൂടെ ലൈവായി വീഡിയോ കാണിച്ചു കൊണ്ടായിരുന്നു യൂട്യൂബറായ വിജയ്യെ ആക്രമിച്ചത്. പരസ്യമായി വിജയം മാപ്പ് പറഞ്ഞതിനു ശേഷമാണ് സംഘം മടങ്ങിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വിജയ്യെ കൈയ്യേറ്റം ചെയ്തത്.
ഇയാളുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് മോഷണക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഫെമിനിസ്റ്റുകള്‍ക്കെതിരെ അശ്ലീല പരാമര്‍ശമങ്ങളും നടത്തിയതിനെ തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ഉള്‍പ്പടെയുള്ളവര്‍ ഇയാളെ കൈയേറ്റം ചെയ്തത്.
ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സ്ത്രീ സംഘം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: