മാനത്തു തിളങ്ങുന്ന നക്ഷത്രങ്ങള്‍ പോലെ തമ്പിയുടെ കണ്ണുകള്‍ തിളങ്ങി നിന്നു. ഉറങ്ങാന്‍ കിടന്നിട്ടും കണ്പോള അടയൂന്നില്ല. കണ്ണ് ചിമ്മി നോക്കി. രാത്രി കനത്തു. ആത്മസുഹൃത്ത് എത്ര പെട്ടെന്നാണ് മദ്യത്തിന് വഴങ്ങി തന്നെ ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്തത്. കഞ്ചാവ് മാഫിയ ലീഡര്‍ ഭരണകക്ഷിയിലെ പ്രമുഖന്റെ മകനെന്ന് ലോകത്തു മറ്റാര്‍ക്കുമറിയില്ല. അവര്‍ക്ക് തന്‍കാര്യം വന്‍ കാര്യമാണ്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ വിഷയമല്ല. കുരുടന് നാട്ടില്‍ കോങ്കണ്ണന് രാജാവുള്ളതുകൊണ്ടാണ് പഠിക്കുന്ന കുട്ടികളുടെ ഭാവിയെ ഓര്‍ത്തു പൊലീസിന് രഹസ്യ വിവരം കൊടുത്തത്. അവര്‍ തന്നെ കഴുത്തു ഞെരിച്ചുകൊല്ലുമോ അതോ കത്തിക്ക് ഇരയാക്കുമോ? അവരുടെ ഉള്ളിലിരിപ്പ് അറിയാം. തന്നെ കൊന്നിട്ട് പ്രതിപക്ഷ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവെക്കും. ചാനലുകളില്‍ ചര്‍ച്ചയാക്കി അത് വോട്ടായി മാറ്റും. മനസ്സ് തേങ്ങി. വീട്ടുകാരറിയാതെ സൂര്യനുണരുന്നതിന് മുന്‍പ് തന്നെ ഹൃദയത്തില്‍ നിന്നുള്ള ഭാരമിറക്കി മാവേലിക്കര റെയില്‍വേ സ്റ്റേഷനിലേക്ക് തമ്പി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: