Categories: Literature

നമോവാകം സംയോഗീ

ഇന്ന് പരമേസ്വര്‍ജി ജന്മദിനം

Published by

നമോവാകം സംയോഗീ

നമോവാകം ഗുരോ നിന്നുടെ
പാവനമാം സ്മരണക്കു
നന്മ തന്നുടെ ജയത്തിന്നായ്
നീയുതിർത്ത വാക്കുകൾക്ക്
നീചശക്തിക്കെതിരെ നീ
ചലിപ്പിച്ച തൂലികക്ക്
പരശ്ശതം പ്രണാമം മമ
പരമേശ്വരാ നിന്റെ മുന്നിൽ

അദ്വൈതമന്ത്രസുധ ചൊരിഞ്ഞ
ആദിഗുരുവാം ശങ്കരനും
പരമഭട്ടാരകൻ മുനിയും
പതിതമോചകൻ മാഗുരുവും
അമൃതമൂറും കിളിപ്പാട്ടും
ഭക്തിയൂറും ഗാഥകളും
ജന്മം കൊണ്ട ധന്യ ഭൂവിന്
നിന്റെ കർമ്മം മേന്മയേകി

ഉന്നതമാം പൈതൃകത്തെ
വിസ്മരിച്ചൊരു ജനതതന്റെ
അന്ധമാം വിശ്വാസങ്ങളും
കാട്ടു നീതിതൻ ശാസ്ത്രവും
കണ്ടറച്ചൊരു മാനവേന്ദ്രൻ
ഭ്രാന്തഗേഹമെന്നോതിയപ്പോൾ
ഭ്രാന്താലയേ നിന്നുമവരെ
തീർത്ഥാലയേ നീനയിച്ചു

ദീർഘദർശി നരേന്ദ്രൻ
മഹായോഗിയരവിന്ദൻ
ക്രാന്തദർശിയാം കേശവനും
നിന്നിലഗ്നിപ്പൊരി പകർന്നു
ദേവഭാഷയും യോഗയും നീ
ഗീതയുമാജ്യമായേകി
ആളിക്കത്തിയൊരാ ജ്വാല
അന്ധകാരമകറ്റി മാറ്റി

നമോവാകം ഗുരോ നിന്നുടെ
പാവനമാം സ്മരണക്കു
പരശ്ശതം പ്രണാമം മമ
പരമേശ്വരാ നിന്റെ മുന്നിൽ

വെങ്കിട് ശര്‍മ്മ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: parameswarji