ന്യൂദല്‍ഹി: ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപിനദ്ദയാണ് പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്.
12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. ദേശീയ ജോയിന്റ് സെക്രട്ടറിമാരായി മൂന്നു പേരെയും, ദേശീയ സെക്രട്ടറിമാരായി 13 പേരെയും. വക്താക്കളായി 23 പേരെയും തെരഞ്ഞെടുത്തു.
ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഡോ. രമണ്‍സിങ്, രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, രാധാമോഹന്‍സിങ്, ബൈജയന്ത് ജയ പാണ്ഡ, രഘുബര്‍ ദാസ്, ബംഗാളില്‍നിന്നുള്ള മുകുള്‍ റോയ്, രേഖ വര്‍മ, അന്നപൂര്‍ണ ദേവി, ഭാരതി ബെന്‍ ഷിയാല്‍, ഡികെ അരുണ, ചുബ ആഓ എന്നിവരാണ് അബ്ദുള്ളക്കുട്ടിക്ക് പുറമെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിതരായത്.
മലയാളികളായ ടോം വടക്കനും രാജീവ് ചന്ദ്രശേഖറും ദേശീയ വക്താക്കളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മലയാളിയായ അരവിന്ദ് മേനോനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: