ആലപ്പുഴ: കുട്ടനാടും, പുട്ടും പയറും പപ്പടവും ഗായകന് എസ്. പി ബാലസുബ്രമണ്യത്തിന് എന്നും ഹരമായിരുന്നു. ഒരിക്കല്‍ കൂടി ആലപ്പുഴയില്‍ വരണമെന്നും ഇഷ്ടഭക്ഷണമായ പുട്ടും പയറും കഴിക്കണമെന്നും എസ്പിബി ആഗ്രഹിച്ചിരുന്നു. ആഗ്രഹം സഫലമാകതെ അദ്ദേഹം വിട്ടുപിരിഞ്ഞു.
1994 ഡിസംബറില്‍ സ്വന്തമായി നിര്‍മ്മിച്ച തെലുങ്ക്സിനിമ ശുഭ സങ്കല്‍പ്പത്തിന്റെ ചിത്രീകരണത്തിനെത്തിയതായിരുന്നു അദ്ദേഹം. കെ.വിശ്വനാഥനായിരുന്നു സംവിധായകന്. കമലാഹസനും ആമിനിയുമായിരുന്നു നായിക നായകന്മാര്. കൂടാതെ പ്രിയാ രാമനും, എസ്പിബിയുടെ സഹോദരി എസ്.പി ഷൈലജയും, ശുഭ ലേഖ സുധാകരനും അഭിനയിച്ചിരുന്നു.
പതിനഞ്ചു ദിവസമായിരുന്നു ആലപ്പുഴയില്‍ ചിത്രീകരണം. നാല് ദിവസം ചാലക്കുടിയിലായിരുന്നു ചിത്രികരണം നടന്നത്. ചേര്‍ത്തലയിലെ തങ്കമ്മ അന്ത്രപേയറിന്റെ വീട്ടിലും ചിത്രീകരണം ഉണ്ടായിരുന്നു. കൈനകരിയെ ഏറെ ഇഷ്ടപ്പെട്ട എസ്പിബി ഷുട്ടിങ്ങിന് മുമ്പും ശേഷവും കായലിന്റെ മനോഹാരിതയില്‍ മയങ്ങി നില്ക്കാറുണ്ടായിരുന്നു. എല്ലാവരും മടങ്ങിയാലും എസ്പി കുറച്ച് സമയം കുടി അവിടെ ചെലവഴിക്കുമായിരുന്നു. ലൈന്‍ പ്രേഡ്യുസറായിരുന്ന എ. കബീറായിരുന്നു ഒപ്പം ഇരിക്കുക.
100 കണക്കിന് വള്ളങ്ങള്‍ വട്ടക്കായലിലുടെ ഒഴുകി വരുന്നത് കാണുമ്പോള്‍ അദ്ദേഹം മതിമറന്നിരിക്കുമായിരുന്നു. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുമ്പോള്‍ എറെ സന്തോഷവാനായിരുന്നു അദ്ദേഹമെന്ന് കബീര്‍ ഓര്‍മ്മിക്കുന്നു. ഇനിയും വരണം കൂടുതല്‍ ദിവസം താമസിക്കണം ,ഈ പ്രകൃതി ഭംഗി വേറെ എവിടെ കിട്ടും എന്നു അദേഹം ചോദിച്ചിരുന്നു. ഭാര്യ സാവിത്രിയുമായി ഇനിയും എത്തുമെന്ന് പറഞ്ഞാണ് അദ്ദേഹം മടക്കിയത് ചിത്രീകരണം കഴിഞ്ഞപ്പോള്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ പണം തന്ന ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും കബീര്‍ ഓര്‍ക്കുന്നു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടുമുള്ള പെരുമാറ്റം ഒരിക്കലും മറക്കാന്‍ പറ്റില്ല. വര്‍ഷങ്ങള്‍മുമ്പ് ഓര്‍മ്മ പുതുക്കാന്‍ അദേഹത്തെ ഫോണില്‍ വിളിച്ചപ്പോള്‍ കൈനകരി ഇപ്പോഴും മനോഹരിയാണോ എന്നായിരുന്നു ചോദ്യം തന്റെ വീട്ടുകാരുടെ ക്ഷേമവും അദ്ദേഹം അന്വേഷിച്ചതായും കബീര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: