ന്യൂദല്‍ഹി: ഡോ.എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണെന്ന് ആര്‍എസ് എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം അങ്ങേയറ്റം വേദനാജനകമാണ്. ഉന്നതമായ മാനുഷിക മൂല്യങ്ങളുടേയും സദ്ഗുണങ്ങളുടെയും മൂര്‍ത്തരൂപമായിരുന്നു അദ്ദേഹം.
സംഗീത ലോകത്ത് അദ്ദേഹം തന്റേതായ ഒരു സാമ്രാജ്യം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങളും വാക്കുകളും പ്രവൃത്തിയും വിലമതിക്കാനാവാത്തതാണ്. ഇതിഹാസ ഗായകന്റെ നാമം ജനങ്ങള്‍ എന്നെന്നും ഓര്‍ക്കും. അദ്ദേഹത്തിന് ആദരപൂര്‍ണ്ണമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ദത്താത്രേയ ഹൊസ ബാളെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: