സര്‍ക്കാരു മടിക്കുന്നൂ
മാവേലിത്തമ്പുരാനെ
സല്ക്കരിച്ചീടാന്
അവര്ക്കുള്ളിലേക്കവിടുന്നു
തൃക്കണ്പാര്ക്കുകില്
കള്ളപ്പറകള്കാണാം
തൂക്കാന്‍ കള്ളക്കട്ടികള്കാണാം
ചെറുനാഴികള്കാണാം!
തട്ടിപ്പാണെല്ലാം
അങ്ങുവരുമോ ചെങ്കോലേന്താന്‍
വെട്ടി നീക്കുവാന്‍
വിഷവൃക്ഷങ്ങള്‍ മഹാപ്രഭോ?
മദ്യവും ചൂതും വ്യഭിചാരവും
കൊണ്ടാടുന്ന
മത്തന്മാര് ഭരിക്കയാല്
സര്‍വ്വവും തലകീഴായ്
ശ്രീമന്‍ നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: