തൃശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാന്‍ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതി വിവിധ ബാങ്കുകള്‍ വഴി നിലവിലെ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയില്‍ ആദ്യത്തെ ഒരു വര്‍ഷത്തെ പലിശയുടെ അമ്പത് ശതമാനം സംസ്ഥാന ടൂറിസം വകുപ്പ് സബ്സിഡിയായി നല്‍കും.
രണ്ടാമത്തെ പദ്ധതി ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയാണ്. ഇവര്‍ക്ക് ഇരുപതിനായിരം രൂപ മുതല്‍ മുപ്പതിനായിരം രൂപ വരെ ഒമ്പത് ശതമാനം നിരക്കില്‍ വായ്പ അനുവദിക്കും. ഈ പലിശയില്‍ മൂന്നു ശതമാനം മാത്രം ടൂറിസം മേഖലയിലെ തൊഴിലാളികള്‍ അടച്ചാല്‍ മതി. ആറു ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. കൃത്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി നടപ്പിലാക്കിയാല്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: