കര്‍ഷകക്ഷേമത്തിനുവേണ്ടി പാര്‍ലിമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ മൂന്ന് ബില്ലുകളെ എതിര്‍ത്ത് രാജ്യസഭയില്‍ അരങ്ങേറിയ ആഭാസകരമായ പ്രതിഷേധം സമ്പന്ന കര്‍ഷകരായ വ്യാപാരികളേയും മണ്ഡികളില്‍ നിന്ന് രണ്ട്, രണ്ടരശതമാനം കമ്മീഷന് പറ്റുന്ന രാഷ്ട്രീയ നേതൃത്വത്തെയും സഹായിക്കാനായിരുന്നു. സ്വന്തം തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി. ഗവര്‍മ്മെണ്ട് നടപ്പാക്കുന്നതിലുള്ള കോണ്‍ഗ്രസ്സുകാരുടെ രോഷവും വിചിത്രമായ നടപടിയാണ്. ഈ പശ്ചാത്തലത്തില്‍ പ്രസ്തുത ബില്ലുകള്‍ കര്‍ഷക സമൂഹത്തെ എങ്ങിനെബാധിക്കുമെന്ന് പരിശോധിയ്ക്കേണ്ടതാണ്.
കാര്‍ഷിക വിപണിയുടെ സമഗ്ര പരിഷ്ക്കരണത്തിനായി പാസ്സാക്കപ്പെട്ട ബില്ലുകള്‍ ആത്മനിര്ഭര്പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചവയും തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്തുവയുമാണ്. ഒരു രാജ്യം ഒരു വിപണി എന്ന ലക്ഷ്യത്തോടെ കര്‍ഷകര്‍ക്ക് ഭാരതത്തിലെവിടെയും ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തി ഉയര്‍ന്ന വില ലഭ്യതയോടെ കര്‍ഷകരുടെ വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനലക്ഷ്യം. ഇതു വഴി കാര്‍ഷിക മേഖലയില്‍ കൂടുതല്‍ മൂലധന മുതല്‍ മുടക്കും അടിസ്ഥാന സൗകാര്യ വികസനവും ഉറപ്പാക്കുക കൂടിയാണ് ലക്ഷ്യമാക്കുന്നത്.
ഇതിനായി കാര്ഷികോല്പന്നങ്ങളുടെ ഉല്പാദനം, വ്യാപാരം,വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, വിലസ്ഥിരതയും കാര്‍ഷികസേവനങ്ങളും സംബന്ധിച്ച (ശാക്തീകരണവും സംരക്ഷണവും) കരാര്ബില്, ആവശ്യവസ്തുനിയമഭേദഗതിബില് എന്നിവയാണ് പാര്‍ലിമെന്റ് പാസ്സാക്കിയ മൂന്ന് ബില്ലുകള്‍.
പശ്ചാത്തലം
കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുന്നതിനും, കര്‍ഷകരുടെ വരുമാനം പരമാവധി വര്ദ്ധിപ്പിക്കുകുന്നതിനും വേണ്ടിയാണ് ഈ ബില്ലുകള്‍ പാസ്സാക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നിരീക്ഷിച്ചതുപോലെ, ഭാരതത്തിലെ കര്‍ഷക സമൂഹം പരിമിതികളുടെ ബന്ധനത്തിലും ഇടനിലക്കാരുടെ ചൂഷണത്തിലുമാണ് കഴിയുന്നത്. അവരെ ഇവയില്‍ നിന്നും മോചിപ്പിക്കാനും അവരുടെ വരുമാനം ഇരട്ടിയാക്കാനും അവര്‍ക്ക് അഭിവൃദ്ധി ഉറപ്പാക്കാനുമാണ് പുതിയ ബില്ലുകള്‍ പാസ്സാക്കിയിട്ടുള്ളത്.
കര്‍ഷകരെ സ്വാശ്രയരാക്കുന്നതിന്, നൂതനസാങ്കേതിക വിദ്യയോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും,വിലസ്ഥിരതയും വിപണിസൗഹൃദവും, ഉല്പന്നങ്ങള് കേടുകൂടാതെ ശേഖരിച്ചുവെയ്ക്കാനുള്ള സ്റ്റോറേജ് സൗകര്യങ്ങളും അത്യന്താപേക്ഷിതമാണ്. ഇവയെല്ലാം ആത്മനിര്ഭര്ഭാരത പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെ സമഗ്രമായ പശ്ചാത്തലത്തില്‍ വേണം പ്രസ്തുത ബില്ലുകളെ വിലയിരുത്തേണ്ടത്.
കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനുള്ള അടിസ്ഥാന വികസനസൗകര്യങ്ങള്ക്കായി ഒരു ലക്ഷം കോടിവകയിരുത്തിയിട്ടുണ്ട്. ഇത് പ്രധാനമായും കാര്‍ഷിക ഉല്പന്നങ്ങളുടെ സ്റ്റോറേജ് സൗകര്യം മെച്ചപ്പെടുത്താനാണ്. കോള്‍ഡ് സ്റ്റോറേജടക്കമുള്ള എല്ലാ ഘടകങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ഭാരതത്തില്‍ ഒരു വര്‍ഷം കര്‍ഷകരുടെ ഉല്പന്ന നഷ്ടം (po-st h-arv-e-st lo-sse-s) 2ലക്ഷം കോടിരൂപയിലധികമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മെച്ചപ്പെട്ട സ്റ്റോറേജ് വഴി ഈ നഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ചുരുങ്ങിയത് ഒന്നരലക്ഷം കോടി രൂപയെങ്കിലും കര്‍ഷകര്‍ക്ക് അധികമായി ലഭിക്കും. അതോടൊപ്പം വിലസ്ഥിരതയും, ഉയര്‍ന്ന വില ലഭ്യമായ കമ്പോളങ്ങളില്‍ വില്പനയ്ക്കുള്ള സ്വാതന്ത്ര്യവും ഗുണനിലവാരമുള്ള ഉല്പന്നങ്ങളുണ്ടാക്കാനുള്ള സംവിധാനങ്ങളും കൂടിചേര്ന്നാല് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ കഴിയും. ഇത്തരത്തിലുള്ള കാര്‍ഷിക വിപണി പരിഷ്ക്കരണമാണ് മൂന്ന് ബില്ലുകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതപാക്കേജില് മറ്റ് ചില പ്രഖ്യാപനങ്ങള്‍ കൂടിയുണ്ട്. ഇപ്പോള്‍ വന്‍തോതിലുള്ള സംഘടിത സ്റ്റോറേജും തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ മൂന്ന് ഉല്പന്നങ്ങള്ക്ക് മാത്രമാണുള്ളത്. മറ്റ് ഫലങ്ങള്‍ക്കു കൂടി ഏര്‍പ്പെടുത്താന്‍ ടോപ്പ് ടു ടോട്ടല്‍ എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രവുമല്ല, ദൗര്‍ലഭ്യമുള്ള പ്രദേശത്തേക്ക് ഉല്പന്നങ്ങള് കൊണ്ട് പോകാനുള്ളതുകടത്തു കൂലിയുടെ 50 ശതമാനമാണ് സബ്സിഡിയായും നല്‍കും. ഇതിനുപുറമെ പ്രധാനമന്ത്രിയുടെ ഗ്ലോബല്‍ ഔട്ട് റീച്ച് പദ്ധതിയുടെ ഭാഗമായി 2 ലക്ഷ്യം സൂക്ഷമഭക്ഷ്യസംസ്കരണ സംരംഭങ്ങളെ ഭക്ഷ്യ സുരക്ഷാനിലവാരവും (F-S-S-A-I നിലവാരം )ബ്രാന്റിംഗും നടത്തി ശാക്തീകരിക്കനായി 10000 കോടി പ്രഖ്യാപിച്ചിരുന്നു. ഇവയെല്ലാം ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കുക. ഉദാഹരണത്തിന് യുപിയില്‍ മാമ്പഴം, ജമ്മുവില്‍ കുങ്കുമം, ആന്ധ്രയില്‍ മുളക്, കേരളത്തില്‍ സുഗന്ധവിളകള്‍ എന്നിവയുടെ പ്രധാന ക്ലസ്റ്ററുകളാരംഭിക്കും. ഇതോടൊപ്പം കര്‍ഷക ഉല്പാദക കമ്പനികള്‍ രൂപീകരിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് വിപണനം സംസ്കരണം, കയറ്റുമതി എന്നീ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കാന്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ കര്‍ഷക ഉല്പാദകസംഘങ്ങളും കമ്പനികളും ധാരാളം തുടങ്ങിയിട്ടും കേരളം ഇതിനോട് പിന്തിരിഞ്ഞുനില്ക്കുകയാണ്.
ഇപ്പോഴത്തെ നിയമനിര്‍മ്മാണം
നേരത്തെ ജിഎസ്ടി നടപ്പാക്കിയ സമയത്തു തന്നെ കാര്‍ഷിക മേഖലയിലും ഒരു രാജ്യം ഒരു വിപണി നടപ്പാക്കേണ്ടതായിരുന്നു. ഒന്നാമത്തെ നിയമത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള് സ്വതന്ത്രമായി ഏതു കമ്പോളത്തിലും ഏതു വ്യാപാരിയ്ക്കോ, കയറ്റുമതിക്കാര്‍ക്കോ, സംസ്കരണയൂണിറ്റിനോ രാജ്യത്തെവിടെയും വില്‍ക്കാനുള്ള സ്വാതന്ത്യമാണ് ഉറപ്പാക്കുന്നത്. ഇതുവരെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും എ.പി.എം.സി.(Agricultural produce marketing committee) കളുടെ ഏറ്റവും അടുത്തുള്ള മാണ്ഡികളില്‍ മാത്രമെ കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള് വില്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളൂ. കമ്മിറ്റിയുടെ ഔദ്യോഗിക ഫീസിനു പുറമെ രണ്ട് മുതല്‍ രണ്ടര ശതമാനം വരെ കമ്മീഷനും കൊടുക്കേണ്ടതായിരുന്നു. കമ്മീഷന് ഏജന്റ്മാരോ വന്കിടകൃഷിക്കാരോ, രാഷ്ട്രീയക്കാരോ ആണ് കൂടുതലായുള്ളത്. ഹരിയാനയില്‍ മാത്രം 4000 കോടിയിലധികം മണ്ഡികളില്‍ നിന്ന് സര്‍ക്കാറിന് വരുമാനമുണ്ട്. അത് ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തന്നെ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയിട്ടുള്ളത്. പഞ്ചാബിലെ സ്ഥിതിയും സമാനമാണ്. കര്‍ഷകര്‍ക്ക് ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് മോചനവും ഉയര്‍ന്ന വിലയം കൂടിയവരുമാനവുമാണ് ഈ നിയമം മൂലം ലഭ്യമാകുന്നത്.
രണ്ടാമത്തെ ബില്ല് കര്‍ഷകര്‍ക്ക് വിലസ്ഥിരതയും വിളയിറക്കുന്നതിനു മുന്‍പുതന്നെ ഉറപ്പായ വിലയും ഉറപ്പായ വിപിണിയും ലഭ്യമാക്കുകയാണ്. കര്‍ഷകര്‍ക്ക് കയറ്റുമതിക്കാര്‍ ചെയിന്‍ സ്റ്റോഴ്സ് സംസ്കരണ യൂണിറ്റുകള്‍ വന്‍കിട കച്ചവടക്കാര്‍ എന്നിവരുമായി കരാറില്‍ ഏര്‍പ്പെടാനും ഉയര്‍ന്ന വരുമാനം കൈവരിയ്ക്കാനും കഴിയും. അതോടൊപ്പം ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കള്‍,വളം, കീടനാശിനി, സങ്കേതിക സഹായങ്ങള്‍ എന്നിവയും കരാറുകാര്‍ വഴി ലഭ്യമാക്കും. ഉറച്ചവിപണിയും വിലസ്ഥിരതയും ഉറപ്പാക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് സ്റ്റോറേജ് പ്രശ്നവും ഇതു വഴി ഒഴിവാക്കാനാകും.
മൂന്നാമത്തെ ബില്ല് അമ്പതുകളില്‍ ക്ഷാമം നിലനിന്ന പശ്ചാത്തലത്തില്‍ പൂത്തിവെപ്പ് തടയാനായി 1955 ല്‍ നടപ്പാക്കിയ അവശ്യവസ്തു നിയമത്തിന്റെ ഭേദഗതിയാണ് നിലവിലെ നിയമം കയറ്റുമതിക്കാര്‍, സംസ്ക്കരണ കമ്പനികള്‍,വന്‍കിട ഹോള്സെയിലുകാര് തുടങ്ങിയവര്‍ക്ക് ആവശ്യത്തിനുള്ള കാര്‍ഷിക ഉല്പന്നങ്ങള് ശേഖരിക്കുന്നതിന് പ്രതിബന്ധമാണ്. പുതിയഭേദഗതി അനുസരിച്ച് ക്ഷാമം, യുദ്ധം തുടങ്ങിയ അസാധാരണ സാഹചര്യത്തില്‍ മാത്രമെ നിയന്ത്രണങ്ങള്‍ ഉണ്ടാകുകയുള്ളൂ. ധാന്യങ്ങള്‍,പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, ഉള്ളി, ഉരുളക്കിഴങ്ങ്, എന്നീ ആറ് പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കാണ് ബാധകമാവുക. ഇത് കര്‍ഷകരുടെ ഉല്പന്നത്തിന് കൂടുതല്‍ വലിയ വിപണി ലഭ്യമാകാനും ഉയര്‍ന്ന വില ലഭ്യമാകാനും സഹായിക്കുന്നതോടൊപ്പം കാര്‍ഷിക ഉല്പന്നങ്ങളുടെ സ്റ്റോറേജ് വിപുലമാക്കാനും സഹായകമാകും.
ഇപ്പോള്‍ ഇവയെ എതിര്‍ക്കുന്നവരുടെ രാഷ്ട്രീയം മാറ്റിവെച്ചാല്‍, ഇപ്പോഴത്തെ വ്യവസ്ഥയില്‍ നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ കൃഷിക്കാരായി കമ്മീഷന് പറ്റുന്നവരാണ് ഇതിനു പിന്നില്‍ സംസ്ഥാനങ്ങള്‍ക്ക് എ.പി.എം.സി. വഴി ലഭിക്കുന്ന ഫീ ഇനത്തിലെ നഷ്ടവും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
വിപണി നിയന്ത്രണം കര്‍ശനമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിപണി വില ഇടിഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചുള്ള തറവിലക്ക് (എം.എസ്.പി) ഭക്ഷ്യധാന്യങ്ങളും മറ്റും കേന്ദ്ര ഏജന്‍സികള്‍ സംഭരിക്കുകയാണ്. ഈ സംവിധാനം നിന്നുപോകുമെന്ന ഭീഷണിയാണ് പലരും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഈ സംവിധാനം ഫലപ്രദമായി തുടരുമെന്ന് അസന്നിഘ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു ഭീഷണി എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത് ഇത് കാര്‍ഷികരംഗം കോര്‍പ്പറേറ്റുകള്‍ കൈയടക്കിയേക്കുമെന്നാണ്. അതിനുള്ള പഴുതുകളെല്ലാം അടച്ചുകൊണ്ടു തന്നെയായിരിക്കും ഇത് നടപ്പാക്കുക. അമേരിക്കന്‍ മോഡല്‍ കാര്‍ഷിക വ്യവസ്ഥ ഭാരതത്തിലൊരിക്കലും നടപ്പാക്കാനാകില്ല എന്ന് എതിര്‍ക്കുന്നവര്‍ക്കും അറിയാത്ത കാര്യമല്ല. എ.പി.എം.സി. നടപ്പാക്കാത്ത കേരളത്തില്‍ ഉത്തരേന്ത്യയിലും ഈ നിയമം നടപ്പാക്കിയ സംസ്ഥാനങ്ങളിലുമുള്ള കര്‍ഷകരുടെ ദയനീയാവസ്ഥയെ കുറിച്ച് വലിയ ധാരണൊന്നുമുണ്ടാകുകയില്ലല്ലോ. പുതിയ വിപണിപരിഷ്കാരത്തിലൂടെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് സാമ്പത്തിക നേട്ടവും അഭിവൃദ്ധിയുമുണ്ടാകുമെന്ന് കാലം തെളിയിക്കും.
കര്‍ഷകര്‍, വന്‍കിടകച്ചവടക്കാര്‍ സംസ്കരണ യൂണിറ്റുകള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി കരാറിലേര്‍പ്പെടുമ്പോള്‍ തര്‍ക്ക പരിഹാരബോര്ഡിനുള്ള വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തണമെന്ന് ബില്ലിന്റെ 3-ാം അദ്ധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനും വന്‍ കിട വ്യാപാരികളുടേയോ മറ്റ് കരാറുകാരുടേയോ ചൂഷണത്തില്‍ നിന്ന് മോചിപ്പിയ്ക്കാനുമാണ് ഈ വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അഥവാ കരാറില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും വിലയെ സംബന്ധിച്ചോ മറ്റേതെങ്കിലും കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ അതതു ജില്ലകളിലെ സബ്ഡിവിഷനില്‍ മജിസ്ട്രേറ്റിന് തര്‍ക്ക പരിഹാരബോര്ഡ് രൂപീകരിക്കാനും നിയമപരമായ വിധി പറയാനുമുള്ള അധികാരവും നല്‍കിയിട്ടുണ്ട്. സബ്ബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള വിധി സ്വീകാര്യമല്ലെങ്കില്‍ (ആര്‍ഡിഒ). ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള തര്‍ക്ക പരിഹാര ബോര്‍ഡില്‍ അപ്പീല്‍ നല്‍കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് തീര്‍ച്ചയായും കര്‍ഷകര്‍ക്കുള്ള രക്ഷാകവചം തന്നെയാണ്.
ഡോ. എം. മോഹന്‍ദാസ്
(കേരള കാര്‍ഷിക സര്‍വ്വകലാശാല (റിട്ട) അസോസിയേറ്റ് ഡീന്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: