അമ്മ, കുടുംബത്തിന്റെ സംരക്ഷക എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവര്‍ എന്ന നിലയില്‍ എല്ലാ സ്ത്രീകളും സ്വയം ക്ഷമതയുള്ളവരായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള ഗോള്‍ കീപ്പര്‍ അഫ്ഷാന്‍ ആഷിഖ്. ഫിറ്റ് ഇന്ത്യ സംവാദില്‍ പ്രധാനമന്ത്രിയോട് സംസാരിക്കുകയായിരുന്നു അഫ്ഷാന്‍.
എം.എസ്. ധോണിയുടെ ശാന്തമായ പ്രവര്‍ത്തനരീതി എങ്ങനെയാണ് തന്നെ പ്രചോദിതയാക്കിയെന്നും ശാന്തത കൈവരിക്കുന്നതിന് എല്ലാ പ്രഭാതത്തിലും യോഗ ചെയ്യുന്നവിധവും അവര്‍ വിശദീകരിച്ചു.
ജമ്മു കശ്മീരിലെ കഠിനമായ കാലാവസ്ഥയില്‍, ശാരീരിക ക്ഷമതയുള്ളവരായിരിക്കാന്‍ അവിടുത്തെ ജനങ്ങള്‍ അനുവര്‍ത്തിക്കുന്ന പാരമ്പര്യ രീതികളെപ്പറ്റി പ്രധാനമന്ത്രി അന്വേഷിച്ചു. ദീര്‍ഘദൂരം നടക്കുന്നതിലൂടെ ശാരീരിക ക്ഷമത വര്‍ധിക്കുന്നവിധം അഫ്ഷാന്‍ വിശദമാക്കി. സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന പ്രദേശമായ ജമ്മുകശ്മീരിലെ ജനതയ്‌ക്ക്, ശ്വാസകോശത്തിന്റെ കഴിവ് സ്വാഭാവികമായി കൂടുതലാണെന്നും കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്ക് ശ്വസന ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാറില്ലെന്നും അവര്‍ പറഞ്ഞു.
ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഒന്നാം വാര്‍ഷികത്തോട് വിര്‍ച്വല്‍ കോണ്‍ഫറന്‍സായി നടത്തിയ ഫിറ്റ് ഇന്ത്യ സംവാദില്‍ പ്രധാനമന്ത്രി പങ്കെടുത്തു. പ്രതിസന്ധികളെ അതിജീവിച്ച് കായിക രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച നിരവധി വ്യക്തികളുമായി അദേഹം സംവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: