തിരുവനന്തപുരം: കാഴ്ച്ചക്കാരെ അടിസ്ഥാനപ്പെടുത്തിയുള്ള ബാര്‍ക്ക് റേറ്റിങ്ങില്‍ നില മെച്ചപ്പെടുത്തി ജനം ടിവി. സെപ്തംബര്‍ 18ന് അവസാനിച്ച ആഴ്ചയില്‍ മാതൃഭൂമി ന്യൂസിനെ മറികടന്ന് ജനം നാലാം സ്ഥാനത്ത് എത്തി. ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ആധിപത്യം തകര്‍ക്കാന്‍ ഇക്കുറിയും മറ്റു ചാനലുകള്ക്കായിട്ടില്ല. 156.34 പോയിന്റുമായിഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തും. രണ്ടാം സ്ഥാനത്ത് 143.43 പോയിന്റുമായി ട്വന്റി ഫോര്‍ ന്യൂസുമാണുള്ളത്. മുന്നാം സ്ഥാനത്തുള്ള മനോരമാ ന്യൂസ് 97.70 പോയിന്റ് നേടിയിട്ടുണ്ട്.
നാലാം സ്ഥാനത്തുള്ള ജനം ടിവി 69.67 പോയിന്റും നേടിയിട്ടുണ്ട്. മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് ഇടിഞ്ഞു. 69.49 ആണ് മാതൃഭൂമി ന്യസിന്റെ പോയിന്റ്. സിപിഎം പാര്‍ട്ടി ചാനലായ കൈരളി ന്യൂസ് ആറാം സ്ഥാനത്താണ്(45.11). ഏഴാം സ്ഥാനത്ത് ന്യൂസ് 18 കേരള(28.94) ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണാണ് എട്ടാം സ്ഥാനത്തുള്ളത്. പോയിന്റ് 26.83. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നൂറിലേറെ പോയിന്റ് വ്യത്യാസത്തിലാണ് മീഡിയാ വണ്ണും, ന്യൂസ് 18 കേരളവും ബാര്‍ക്കില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇത് ചാനലുകളുടെ പരസ്യത്തില്‍ വന്‍ ഇടിവ് ഉണ്ടാക്കും.
പാര്‍ട്ടി പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നാരോപിച്ച് സിപിഎം ഏഷ്യാനെറ്റിലെ ചര്‍ച്ചകള്‍ ബഹിഷ്കരിച്ചിരുന്നു. അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇത് ചാനലിനെ ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് ജനംടിവിയുമായി ബന്ധിപ്പിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. കോര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരുടെ മൊഴി കസ്റ്റംസ് എടുത്തതോടുകൂടിയാല് ചാനല്‍ തകര്‍ക്കാനുള്ള വ്യാജ പ്രചരണങ്ങള്‍ സിപിഎം നടത്തിയത്. തുടര്‍ന്ന് അനില്‍ നമ്പ്യാരെ ജനം മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, ഈ വിവാദങ്ങള്‍ ഒന്നും ഏശിയില്ലെന്നാണ് ജനത്തിന്റെ ബാര്‍ക്കിലെ കുതിപ്പ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: