കോട്ടയം : കോട്ടയം എസ്പി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം ആസൂത്രിതം. മുഖ്യമന്ത്രി പിണറായി വിജയന് നേരെയുള്ള പ്രതിഷേധ പ്രകടനം ഏത് വിധേനയും അടിച്ചമര്‍ത്താനായി ലക്ഷ്യമിട്ടാണ് പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ മൂന്നാം മുറ പ്രയോഗം നടത്തിയത്. പോലീസ് നടപടിക്കെതിരെ തുറന്ന കത്തെഴുതി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഖില്‍ രവീന്ദ്രന്.
പ്രകടനത്തിനിടെയുണ്ടായ പോലീസ് ഉദ്യോഗസ്ഥന്റെ മൂന്നാംമുറ പ്രയോഗത്തില്‍ പരിക്കേറ്റിട്ടും വീണ്ടും പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നും അഖില്‍ പറഞ്ഞു.
കോട്ടയത്തു കഴിഞ്ഞ കുറച്ച് വര്‍ഷമായി നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ചു ക്രൂരമായി മര്‍ദിക്കുന്ന നടപടി ആണ് ഉണ്ടായിട്ടുള്ളത്. നേതൃത്വത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന് ആണ് കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നടക്കാത്ത ശ്രമം.
ഞാന്‍ ആദ്യമായി അല്ല ഇവരുടെ ഇര ആവുന്നത്. നിരവധി തവണ ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ട് കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന്. ഡി. ശശികുമാര്‍, എന്‍. ഹരി, എസ്. ഹരികുമാര്‍, എം.എസ്. മനു ഇവരും ഉദാഹരണങ്ങള്‍ ആണ്.
ശാരീരികമായി തളര്‍ത്തിയാലും മനസ്സ് തളര്‍ത്താന്‍ നിങ്ങള്‍ക്ക് ആവില്ല പിണറായി പോലീസേ… മൂന്ന് വര്‍ഷം മുന്‍പ് കോട്ടയം കളക്ടറേറ്റ് ലേക്ക് നടന്ന ബിജെപി മാര്‍ച്ചില്‍ എന്നെ ഉള്‍പ്പെടെ നിരവധി പേരെ അതിക്രൂരമായി മര്‍ദിച്ചു.
നിലത്തിട്ട് ചവിട്ടുകയും പതിനഞ്ചോളം പോലീസ് സഖാക്കള്‍ വളഞ്ഞിട്ടു ലാത്തിക് അടിക്കുകയും ചെയ്തു. ശബരിമല വിഷയം തുടങ്ങി ആദ്യം കോട്ടയത്ത് നടന്ന പ്രതിഷേധത്തില്‍ പ്രസംഗിച്ചുകൊണ്ട് നില്കുമ്പോള് കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ നേരിട്ട് വന്നു സംസാരം തടസപ്പെടുത്തി എന്റെ കൈയില്‍ നിന്നും മൈക്ക് തട്ടിപ്പറിച്ചു മേടിച്ച് കഴുത്തിന് കുത്തിപ്പിടിച്ചു മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം കോട്ടയം നഗരത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധത്തിലും കഴുത്തില്‍ ലാത്തി കുത്തി ഇറക്കി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചു.
ഇനി അവസാനം നടന്ന എസ്പി ഓഫീസ് മാര്‍ച്ചില്‍ നടന്നത്. പ്രകടനമായി വന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ആണ് പോലീസിന് മുന്നില്‍ നടത്തിയത്. ബാരിക്കേഡില്‍ പിടിച്ചപ്പോള്‍ മുതല്‍ അതി ശക്തമായി ജലപീരങ്കി അടിക്കാന്‍ തുടങ്ങി. കറുകച്ചാല്‍ വിനീതിന്റെ കണ്ണിനു ഗുരുതര പരിക്ക് ഉണ്ടായി ജലപീരങ്കി പ്രയോഗത്തില്‍. ഒരു പ്രവര്‍ത്തകനും കല്ലെറിയാനോ പോലീസിനെ ഉപദ്രവിക്കാനോ തെയ്യാറായില്ല… തികച്ചും സമാധാനപരം ആയിരുന്നു സമരം. തുടര്‍ന്ന് ബാരിക്കേഡ് മറിഞ്ഞപോള്‍ അതിന് മുകളില്‍ കേറി പ്രതിഷേധിച്ച ലാല്‍ കൃഷ്ണ യുടെ കാല് ബാരിക്കേഡില്‍ കുടുങ്ങിട്ടും അദ്ദേഹത്തിന്റെ നെഞ്ചില്‍ തന്നെ വെള്ളം അടിക്കുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു.തളര്‍ന്നു വീണ ലാലിനെ വിടാന്‍ അവര്‍ തെയ്യാറായില്ല. വീണ്ടും അടിക്കുന്ന നിലപാട് ആണ് പോലീസ് എടുത്തത്.
ഞാന്‍ ബാരിക്കേഡില്‍ കേറി പ്രതിഷേധിച്ചപ്പോള്‍ സിഐ നിര്‍മല്‍ ബോസ്സ് ലാത്തി ബാരിക്കേഡില്‍ അടിച്ച് കഴുഭിതനായി വിളിച്ചു പറഞ്ഞു… ‘അഖില്‍ ഇനി മുന്പോട്ട് വന്നാല്‍ അടിക്കും എന്ന്… പക്ഷെ ആ വിരട്ടല്‍ ഞങ്ങളുടെ അടുത്ത് വേണ്ട സാറെ… നേരെ മുന്നിലേക്ക് പാഞ്ഞു എടുത്തു ചാടി ചെന്നു.
ഉടന്‍ ഡിവൈഎസ്പി ശ്രീകുമാര്‍ ആണ് എന്നെ ചവിട്ടി താഴെ ഇടുന്നത്. ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ ക്യാമ്പിലെ ഗുണ്ടകളായ സഖാക്കള്‍ ചേര്‍ന്ന് മൂന്നാം മുറ പ്രയോഗിച്ചു. നിലത്തു വീണ ഞാന്‍ എഴുനേല്‍ക്കാന്‍ തുടങ്ങിയപോള്‍ ലാത്തികൊണ്ടും ബൂട്ട് കൊണ്ടും കുത്തിയും ചവിട്ടിയും എന്നെ നിലത്തു ഇരുത്തി. ഒരു ഏമാന് എന്റെ ഇടതു കൈ കറക്കി തിരിച്ചുപിടിച്ചു… ആസമയം ഞാന്‍ നിലത്തു കിടന്നു പോയി… ഓടി അടുത്ത മുഖം മറച്ച ക്യാമ്പിലെ പോലീസുകാരില്‍ ഒരാള്‍ മനപൂര്‍വം എന്റെ നെഞ്ചില്‍ തന്നെ അഞ്ചാറു തവണ ആഞ്ഞു ചവിട്ടി…വട്ടം നിന്ന് തൊഴിച്ചു… ലാത്തിക്ക് നാഭിയില്‍ കുത്തി…നടുവിന് തൊഴിച്ചു… ഇതൊക്കെ ചെയ്പ്പോഴും കൊല്ലാന്‍ ആണ് ഇവര്‍ വിളിച്ചു പറഞ്ഞത്.
അവിടുന്ന് എന്നെ വലിച്ച് ഇഴച്ചു നടുറോഡിലൂടെ ജലഭീരങ്കിയുടെ പുറകില്‍ എത്തിച്ചു. എനിക്കു എഴുനേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. മാധ്യമങ്ങള്‍ ചിത്രം പകര്‍ത്താന്‍ ഒരിങ്ങിയപ്പോള്‍ അവര്‍ക്കു നേരെ വെള്ളം അടിച്ച് പോലീസ് കാരെ കൊണ്ട് മറതീര്‍ക്കുകയാണ് ചെയ്തത്. അവിടെ നിന്നും പോലീസ് ജീപിലേക്കു എന്നെയും വൈക്കം ശ്യമിനെയും എടുത്തു എറിയുകയായിരുന്നു.ശ്യാമിന്റെ വാരിയെല്ലിന് പൊട്ടല്‍ ഉണ്ടായി.കുറഞ്ഞത് നാല് മാസം വിശ്രമം വേണം അദ്ദേഹത്തിന്. ശ്യാമിന്റെ കൈ പുറകില്‍ തിരിച്ചു പിടിച്ചു എന്റെ കഴുത്തില്‍ ലാത്തി കൊണ്ട് ലോക്ക് ഇട്ട് പിടിച്ചു… തുടര്‍ന്ന് പോലീസ് ജീപ്പിന്റെ പുറകില്‍ വന്ന അഞ്ചോളം പോലീസ് കാര്‍ നെഞ്ചിനും വയറിനും വീണ്ടും ചവിട്ടി. അവിടെ നിന്നും ഞങ്ങളെ രണ്ട് പേരെയും ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു…ജീപ്പില്‍ നിന്നും വലിച്ചിറക്കുമ്പോള്‍ എന്റെ ഇടതു കൈ പൊക്കാന്‍ മേലാത്ത അവസ്ഥ ആയിരുന്നു… ശ്യാം ഛര്ദിക്കാന് തുടങ്ങിയിരുന്നു. 25 മിനിറ്റ് ഞങ്ങള്‍ സ്റ്റേഷനില്‍ തറയില്‍ കിടന്നു… വെള്ളം ചോദിച്ചിട്ട് പോലും തരാന്‍ പിണറായി ഊട്ടി വളര്‍ത്തുന്ന പോലീസ് സഖാക്കള്‍ തെയ്യാറായില്ല. ഞങ്ങളുടെ അവസ്ഥ മോശം ആകുന്നു എന്ന് കണ്ടപ്പോള്‍ ആണ് അതെ ജീപ്പില്‍ എടുത്തിട്ട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു കടന്ന് കളഞ്ഞത്.
ആ അഞ്ചു മിനിറ്റ് നേരം കൊണ്ട് ഞങ്ങളെ ഉപദ്രവിച്ചത് ആസൂത്രിതം ആണ്. ഇനി എഴുനേറ്റു നടക്കരുത്… പിണറായിക്കെതിരെ കൈ പോകരുത്… അതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ ഇത് തീയില്‍ കുരുത്ത പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ആണ്. ഇനിയും വീറോടെ അതിശക്തമായി മുന്‍പോട്ടു വരും…അനീതിക്കെതിരെ പോരാടാന്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: