തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലേക്ക് മന്ത്രി കെ ടി ജലീല്‍ കടന്നു വന്നത് ‘ജന്മഭൂമി’ വഴിയാണെന്ന് പറയാം. കേസിന്റെ തുടക്കത്തില്‍ ജൂലൈ 11 ന് ജന്മഭൂമി ഓണ്‍ലൈനാണ് ജലീല്‍- സ്വപ്ന സുരേഷ് ബന്ധം വ്യക്തമാക്കി വാര്‍ത്ത് കൊടുത്തത്. സ്വപ്നയെ കൂടുതല്‍ തവണ വിളിച്ചത് ജലീല്‍ ആണെന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നു. മന്ത്രി ജന്മഭൂമിക്ക് വക്കില്‍ നോട്ടീസയച്ചു. ജന്മഭൂമി വാര്‍ത്ത പരസ്യമായി നിഷേധിക്കാന്‍ നാലു ദിവസം കാത്തു നിന്നു. മറ്റു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയില്ല.
ജൂലൈ 14 ന് ജലീല്‍ പത്രസമ്മേളനം നടത്തി ജന്മഭൂമി വാര്‍ത്ത നിഷേധിച്ചു. കൂടുതല്‍ തവണയൊന്നും വിളിച്ചിട്ടില്ല ഒറ്റത്തവണയാണ് വിളിച്ചത് അത് റംസാന് കിറ്റ് വിതരണത്തിന്റെ കാര്യത്തിനാണെന്നും അവകാശപ്പെട്ടു. തെളിവിനായി വാട്സ് അപ്പ് ചാറ്റിന്റെ കോപ്പിയും നല്കി. ഖുറാന്റെ കാര്യം പറഞ്ഞില്ല. ജന്മഭൂമിയോ പ്രതിപക്ഷ പാര്‍ട്ടികളോ ഖുറാന് എന്ന് ഉരിയാടിയില്ല.
റംസാന് കിറ്റിനായി പണം വാങ്ങിയതും ഫോണ്‍ വിളിച്ചതും എല്ലാം ചട്ടവിരുദ്ധമാണെന്ന് തെളിയുകയും ചട്ടം ലംഘിച്ച് വിദേശപണം സ്വീകരിച്ചതിനെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തപ്പോളാണ് ജലീല്‍ ഖുറാന് പൊക്കിപ്പിടിച്ചു വന്നത്.
ജുലൈ 29 ന് ജലീലിന്റെ ഫേസ് ബുക്കിലാണ് സ്വര്‍ണ്ണക്കടത്തു കേസും ഖുറാനും തമ്മിലുള്ള ബന്ധം പറയുന്നത്
‘പാവപ്പെട്ടവര്‍ക്ക് സകാത്തിന്റെ ഭാഗമായി റംസാന് കിറ്റ് നല്‍കാനും മുസ്ലിം പള്ളികളില്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യാനും യു എ ഇ കോണ്‍സുലേറ്റ് ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തത്. ഇതിന്റെ പേരില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാന് എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കില്‍ അതേറ്റുവാങ്ങാന്‍ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല’ എന്നായിരുന്നു ജലീലിന്റെ സത്യപ്രസ്ഥാവന. ‘സ്വര്‍ണ്ണഖുര്‍ആന്‍’ എന്ന പ്രയോഗം നടത്തി ദയവു ചെയ്ത് അധിക്ഷേപിക്കരുതെന്ന അഭ്യര്‍ത്ഥനയും ജലീല്‍ നടത്തി. ജലീലിന്റ ഖുറാന് മന്ത്രി എ കെ ബാലനും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി മുതല്‍ സൈബര്‍ സഖാക്കള്‍ വരെ ഏറ്റെടുക്കുകയും ചെയ്തു.
ഖുറാന്റെ മറവില്‍ നടത്തിയ കള്ളക്കടത്ത് കേസില്‍ നിന്ന് ഖുറാന്റെ മറ പിടിച്ച് രക്ഷപെടാനുള്ള മറയില്ലാത്ത നെറികേടാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: