മുംബൈ: മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് മരിച്ചത്. 59 വയസ്സായിരുന്നു. ഐപിഎല്‍ കമന്റേറ്ററായി മുംബൈയില്‍ എത്തിയതായിരുന്നു അദേഹം.
ഡീന്‍ ജോണ്‍സ് 52 ടെസ്റ്റും 164 ഏകദിന മത്സരങ്ങളിലും ഓസ്ട്രേലിയയുടെ ജഴ്സി അണിഞ്ഞു. ഏകദിനത്തില്‍ ഏഴു സെഞ്ചുറിയും 46 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 6068 റണ്‍സും 11 സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 3631 റണ്‍സും ജോണ്‍സ് ആസ്ട്രേലിയയ്ക്കായി നേടി. ക്രിക്കറ്റ് കമന്ററിയിലും അദേഹം തിളങ്ങി.
ഡീന്‍ ജോണ്‍സിന്റെ നിര്യാണത്തില്‍ കായിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: